Business
കൊച്ചി: കേരളത്തിന്റെ വൈവിധ്യമാര്‍ന്ന ടൂറിസം സാധ്യതകളെ ലോകത്തിനു മുന്നില്‍ ശക്തമായി അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പുറത്തിറക്കിയ കേരളം ടൂറിസം ബ്രോഷര്‍ ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു.
കെടിഎം 2026ന്റെ ഭാഗമായി വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ നടന്ന ചടങ്ങില്‍ കമ്പനിയുടെ വൈസ് ചെയര്മാന് അമല്‍ജിത് മേനോന് ബ്രോഷര്‍ മന്ത്രിക്കു കൈമാറി.
പ്രകൃതിസൗന്ദര്യം, സാംസ്കാരികപൈതൃകം, ആയുര്‍വേദം, കലാരൂപങ്ങള്‍, രുചിവൈവിധ്യം, തനത് ജീവിതശൈലി തുടങ്ങി സംസ്ഥാനത്തിന്റെ ടൂറിസം മേഖലയുടെ സവിശേഷതകളെയും പുതിയ സാധ്യതകളെയും പരിചയപ്പെടുത്തുന്നതാണ് കേരളം ബ്രോഷര്‍.
ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടര്‍ എം. അഞ്ജന, ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ജിസിസി ആന്‍ഡ് ഇന്ത്യ ഡയറക്ടര്‍ അഡ്വ. അജിത് മാരാത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Business
കോട്ടയം: ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്നു മുതൽ കോട്ടയത്ത് നടക്കും. ഇന്നു രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സഖറിയ പതാക ഉയർത്തും. തുടർന്ന് ഓപ്പറേഷൻ തൂഫാൻ പ്രതിജ്ഞ. മാമ്മൻമാപ്പിള ഹാളിൽ നടക്കുന്ന ഭക്ഷ്യ ഉപകരണ പ്രദർശനം കെ. സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്യും.
10.30ന് ജറുസലേം മർത്തോമാ പള്ളി ഹാളിൽ പ്രതിനിധി സമ്മേളനം. വൈകുന്നേരം നാലിനു പ്രതിനിധിസമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് ലോഗോ പ്രകാശനം ചെയ്യും. ജോസ് കെ. മാണി എം.പി. മുഖ്യപ്രഭാഷണം നടത്തും.
നാളെ രാവിലെ ഏഴിന് സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പദ്ധതികൾക്ക് പിന്തുണയുമായി തൂഫാൻ വാക്കത്തണ്‍. ഉച്ചകഴിഞ്ഞു 2.30ന് നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിനു സമീപത്തുനിന്നു റാലി ആരംഭിക്കും.
വൈകുന്നേരം അഞ്ചിന് തിരുനക്കര മൈതാനത്ത് ചേരുന്ന പൊതുസമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സഖറിയ അധ്യക്ഷത വഹിക്കും.
Business
കൊച്ചി: ഫുഡ്, ബേക്കറി മേഖലയില്‍ പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാനും സംരംഭങ്ങള്‍ ആരംഭിക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി കേരളത്തില്‍ ആദ്യമായി ബേക്കേഴ്സ് അസോസിയേഷന് കേരള (ബേക്ക്) ഫുഡ് ടെക് ആന്‍ഡ് ബേക്ക് ഇന്നൊവേഷന് പിച്ചത്തണ് സംഘടിപ്പിക്കുന്നു.
ഈ മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിലവിലുള്ള സംരംഭകര്‍ക്കും തങ്ങളുടെ പക്കലുള്ള നൂതന ആശയങ്ങള്‍ പിച്ചത്തണില് അവതരിപ്പിക്കാം. അടുത്ത മാസം കൊച്ചിയില്‍ നടക്കുന്ന ബേക്ക് എക്സ്പോയുടെ ഭാഗമായി അങ്കമാലി അഡ്ലക്സ് കണ്വന്ഷന് സെന്ററില്‍ ഒക്ടോബര്‍ പത്തിനാണു പരിപാടി.
ഫുഡ്, ബേക്കറി ഉത്പന്നങ്ങള്‍, ബേക്കറി മേഖലയെ സഹായിക്കുന്ന മെഷിനറി-ടെക്നോളജി, അസംസ്കൃത വസ്തുക്കളുടെ ഉത്പാദനത്തിലെ നൂതന രീതികള്‍, ബ്രാന്‍ഡിംഗ്-മാര്‍ക്കറ്റിംഗ്-സെയില്‍സ് ഇന്നൊവേഷനുകള്‍ തുടങ്ങി അഞ്ചു വിഭാഗങ്ങളിലായാണ് ആശയങ്ങള്‍ സ്വീകരിക്കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്ന പത്തു ഫൈനലിസ്റ്റുകള്‍ക്ക് നിക്ഷേപകരുടെയും വ്യവസായ പ്രമുഖരുടെയും മുന്നില്‍ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. മികച്ച ആശയങ്ങള്‍ക്ക് ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപ, രണ്ടാംസമ്മാനമായി 75,000 രൂപ, മൂന്നാം സമ്മാനമായി 50,000 രൂപ എന്നിങ്ങനെ കാഷ് പ്രൈസുകളും ലഭിക്കും. ഈ മാസം 30 വരെ അപേക്ഷ സമര്‍പ്പിക്കാം. രജിസ്ട്രേഷനും വിവരങ്ങള്‍ക്കും bake next.com സന്ദർശിക്കുക.
Business
കൊച്ചി: തോട്ടമുടമകളുടെ സംഘടനയായ അസോസിയേഷൻ ഓഫ് പ്ലാന്റേഴ്സ് ഓഫ് കേരള (എപികെ)യുടെ ചെയർമാനായി ടി.ആർ. രാധാകൃഷ്ണനും വൈസ് ചെയർമാനായി ഫിലിപ്പ് സി. ജേക്കബും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
District News
തിരുവനന്തപുരം: കേരള സ്റ്റാർട്ട് അപ്പ് മിഷൻ നടത്തുന്ന സ്റ്റാർട്ട് അപ് സബ്മിറ്റിനു മുന്നോടിയായി തിരുവനന്തപുരം കഴക്കൂട്ടം മരിയൻ എൻജിനീയറിംഗ് കോളജിലെ ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന ഒരാഴ്ച നീണ്ടു നിൽക്കുന്ന വെൽനെസ് ചലഞ്ച് "വെൽനസ് വിത്തൗട്ട് വോൾസ്' ആരംഭിച്ചു. തിരുവനന്തപുരം മാനവീയം വീഥിയിൽ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യമുള്ള യുവതലമുറയെ വാർത്തെടുക്കുന്നതിൽ കാമ്പസുകൾക്ക് ഒട്ടനവധി കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും അതിലേക്ക് ഇങ്ങനെയുള്ള പരിപാടികൾ സഹായിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കോളജ് മാനേജർ ഫാ. ഡോ. എ.ആർ. ജോൺ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. അജിത് പ്രഭു, സ്റ്റുഡന്റ് അഫയേഴ്സ് ഡീൻ ഡോ. എൽ.ആർ. അംജിത്ത്, മരിയൻ കോളജ് ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് പ്രിൻസിപ്പൽ പ്രഫ. സുജാകുമാരി, ജൂബിലി ആ ശുപത്രി മാനേജിംഗ് ഡയറക്ടർ ഫാ. ഡോ. ലെനിൻ രാജ്, അൽഹിബാ ഐ ഹോസ്പിറ്റൽ ഡയറക്ടർ അനസ്, ഐ ഈ ഡി സി നോഡൽ ഓഫീസർ ഡോ. മനോജ് എന്നിവർ പങ്കെടുത്തു.
Business
ന്യൂഡൽഹി: രാജ്യം നേരിടുന്ന കൽക്കരി ക്ഷാമത്തിനുപിന്നിൽ എൽനിനോ പ്രതിഭാസമെന്ന് റിപ്പോർട്ട്. രാജ്യത്തെ കൽക്കരി അധിഷ്ഠിത വൈദ്യുത നിലയങ്ങളിൽ 40 ശതമാനവും ആവശ്യത്തിന് കൽക്കരിയില്ലാതെ പ്രതിസന്ധിയിലായതിനു പിന്നിൽ എൽനിനോ പ്രതിഭാസം മൂലമുണ്ടായ അസാധാരണ ചൂടും തുടർന്ന് വൈദ്യുതിയുടെ ആവശ്യത്തിലുണ്ടായ വർധനയുമാണെന്നാണ് സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
സെപ്റ്റംബർ 19ലെ കണക്കുകൾ അനുസരിച്ച് വരുന്ന മൂന്നു ദിവസത്തേക്ക്, അല്ലെങ്കിൽ 25 ശതമാനത്തിൽ താഴെ മാത്രം കൽക്കരി ശേഖരമുള്ള നിലയങ്ങളുടെ എണ്ണം 74 ആയി ഉയർന്നു. മുൻ അവലോകന വാരത്തിൽ നിലയങ്ങളുടെ എണ്ണം 60 ആയിരുന്നെന്ന് സെൻട്രൽ ഇലക്ട്രിസിറ്റി അഥോറിറ്റിയുടെ കണക്കുകൾ വിശദമാക്കുന്നു.
കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന വൈദ്യുതിയുടെ ആവശ്യകത 230 ഗിഗാവാട്ടിനും 250 ഗിഗാവാട്ടിനും ഇടയിലായിരുന്നു.
മേയ് മാസത്തിൽ വൈദ്യുതി ആവശ്യകത എക്കാലത്തെയും ഉയർന്ന നിരക്കായ 270.70 ഗിഗാ വാട്ടിലെത്തിയതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഊർജനിലയങ്ങളിലെ കൽക്കരിശേഖരത്തിലുണ്ടായ കുറവ് വിതരണത്തിലെ ഘടനാപരമായ പ്രശ്നങ്ങൾ കൊണ്ടല്ലെന്നും മറിച്ച്, ഗതാഗത സംവിധാനത്തിലെ താത്കാലിക തടസങ്ങളാലാണെന്നുമാണ് ആഗോള ഏജൻസിയായ ക്രിസിൽ വിശകലനം ചെയ്യുന്നത്.
അസ്ഥിരമായ കാലവർഷം കൽക്കരിനീക്കത്തെ ബാധിച്ചതിനെത്തുടർന്ന് സെപ്റ്റംബർ ആദ്യവാരത്തിൽ കൽക്കരി-റെയിൽവേ മന്ത്രാലയങ്ങൾ നിലയങ്ങളിലേക്കുള്ള വിതരണം വർധിപ്പിച്ചതായും അറിയിച്ചിട്ടുണ്ട്. ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ പുനരുപയോഗ ഊർജോത്പാദനം 21 ശതമാനം ഉയർന്നെങ്കിലും സ്രോതസുകളിൽനിന്ന് ഇടവിട്ടുള്ള ലഭ്യതമൂലം 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിൽ കൽക്കരി അധിഷ്ഠിത വൈദ്യുത നിലയങ്ങൾ നിർണായക പങ്കാണു വഹിക്കുന്നത്.ഓഗസ്റ്റിൽ മാത്രം ഇന്ത്യൻ ഊർജോത്പാദകരുടെ കൽക്കരി ഇറക്കുമതി 15 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിട്ടുണ്ട്.
Business
മുംബൈ: ആഗോളവിപണിയുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിസൂചികകളും ഇന്നലെ മുന്നേറി. ബോംബെ ഓഹരിസൂചികയായ സെൻസെക്സ് 564.03 പോയിന്റിന്റെ നേട്ടത്തോടെ 74,858.99ൽ അവസാനിച്ചപ്പോൾ ദേശീയ ഓഹരി സൂചിക നിഫ്റ്റി 67.90 പോയിന്റ് നേട്ടത്തോടെ 23,414.30 ൽ ക്ലോസ് ചെയ്തു.
യുഎസ്-ചൈന ചർച്ചകളെക്കുറിച്ചുള്ള പ്രതീക്ഷകളും യുഎൻ സമ്മേളനത്തിൽ യുഎസ്-ഇറാൻ നയതന്ത്രചർച്ചകൾ പുനരാരംഭിക്കുമെന്ന സൂചനകളുമാണ് വിപണിയിൽ ആവേശം നിറച്ചത്. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ്. ബോണ്ടുകളിൽനിന്നുള്ള വരുമാനക്കുറവും പിന്തുണ നൽകി. പണപ്പെരുപ്പത്തെക്കുറിച്ചും ഊർജ ചെലവുകളെക്കുറിച്ചുമുള്ള ആശങ്കകൾ ഒഴിഞ്ഞതും അനുകൂലഘടകമായി.
നിഫ്റ്റി 50 സൂചികകളിൽ എച്ച്സിഎൽ ടെക്നോളജീസും എസ്ബിഐ ലൈഫ് ഇൻഷ്വറൻസ് കന്പനി എന്നിവയാണു കൂടുതൽ നേട്ടമുണ്ടാക്കിയത്.
Business
കാഞ്ഞിരപ്പള്ളി: അമൽജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ് (ഓട്ടോണമസ്) മാത്ത്വർക്സ് ഇൻസ്റ്റിറ്റ്യൂഷണൽ ക്രെഡൻഷ്യൽ ഏറ്റുവാങ്ങി.
കോളജിൽ നടന്ന ചടങ്ങിൽ മാത്ത്വർക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ എഡ്യുക്കേഷൻ സെയിൽസ് മാനേജർ സാഹിദ വസീം, സെയിൽസ് അക്കൗണ്ട് മാനേജർ–എഡ്യുക്കേഷൻ അനീഷ് ബോംസൺ എന്നിവർ ചേർന്ന് ക്രെഡൻഷ്യൽ കോളജിന് സമ്മാനിച്ചു. കോളജ് ഡയറക്ടർ അഡ്മിനിസ്ട്രേഷൻ ഫാ. ഡോ. റോയ് എബ്രഹാം പഴയപറമ്പിലും പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബും ക്രെഡൻഷ്യൽ ഏറ്റുവാങ്ങി.
കംപ്യൂട്ടേഷണൽ പഠനം ശക്തിപ്പെടുത്തുന്നതിലും മാത്ത്വർക്സ് ക്യാമ്പസ്-വൈഡ് സ്യൂട്ട് അക്കാദമിക രംഗത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിലും സ്ഥാപനം കൈവരിച്ച നേട്ടത്തിനുള്ള അംഗീകാരമായിരുന്നു ഇത്.
മാത്ത്വർക്സിന്റെ ഈ ക്രെഡൻഷ്യൽ ലഭിക്കുന്ന കേരളത്തിലെ നാല് സ്ഥാപനങ്ങളിൽ ഒന്നാണ് അമൽജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ്.
മാത്ത്വർക്സ് കാമ്പസ്-വൈഡ് സ്യൂട്ട് മികച്ച രീതിയിൽ പ്രയോജനപ്പെടുത്തിയതിനായി ഇലക്്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ. ഗീവർഗീസ് ടൈറ്റസ്, ഇലക്്ട്രിക്കൽ ആൻഡ് ഇലക്്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ. എസ്.എൻ. കുമാർ, കെമിക്കൽ എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ. സി. സുരേജ് രാജൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Business
കൊച്ചി: ഇന്ത്യയുടെ കണക്റ്റിവിറ്റി രംഗത്തെ അടിമുടി മാറ്റിമറിച്ച ആദ്യ ദശകം പിന്നിടുമ്പോൾ, ടെലികോം കമ്പനിയിൽനിന്ന് ഒരു സമഗ്ര ഇന്ത്യൻ ടെക്നോളജി കമ്പനിയെന്ന നിലയിലേക്കുള്ള മാറ്റത്തിന്റെ പാതയിലാണ് ജിയോ. സ്വന്തമായി വികസിപ്പിക്കുന്ന നെറ്റ്വർക്ക് സോഫ്റ്റ്വേർ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, ബൗദ്ധിക സ്വത്തവകാശം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), ക്ലൗഡ്, എന്റർപ്രൈസ് സൊല്യൂഷനുകൾ എന്നിവയാണ് ജിയോയുടെ രണ്ടാം ദശകത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ.
ആദ്യ പത്ത് വർഷങ്ങളിൽ ജിയോയുടെ വളർച്ച പ്രധാനമായും ഉപഭോക്താക്കളുടെ എണ്ണം, ഡാറ്റ ഉപയോഗം, നെറ്റ്വർക്ക് വ്യാപനം, മൊബൈൽ ഇന്റർനെറ്റിന്റെ ചെലവ് കുറച്ചത് തുടങ്ങിയ ഘടകങ്ങളിലൂടെയാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ ഇപ്പോൾ ജിയോയുടെ വളർച്ചയുടെ കഥ മറ്റൊരു ദിശയിലേക്ക് മാറുകയാണ്. ടെലികോം നെറ്റ്വർക്ക് പ്രവർത്തിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യം എന്നതിലുപരി, സാങ്കേതികവിദ്യ തന്നെ ഒരു ഉത്്പന്നമായി വികസിപ്പിക്കുകയാണ് ജിയോ.
ജിയോയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ജിയോ പ്ലാറ്റ്ഫോംസ് മാനേജിംഗ് ഡയറക്ടർ ആകാശ് അംബാനി ഈ മാറ്റത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. കണക്റ്റിവിറ്റി, ഡിജിറ്റൽ ഉത്പന്നങ്ങൾ, എന്റർപ്രൈസ് സൊലൂഷനുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ ഇന്ത്യയിൽ തന്നെ സ്വന്തമായി സാങ്കേതികവിദ്യ വികസിപ്പിക്കുകയാണെന്നും, ഈ സാങ്കേതികവിദ്യകൾ ആഗോള വിപണികളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നെറ്റ്വർക്ക് സാങ്കേതികവിദ്യ വികസിപ്പിക്കൽ
2016ൽ ജിയോ ഇന്ത്യൻ വിപണിയിലെത്തുമ്പോൾ ടെലികോം രംഗത്ത് ഉപയോഗിച്ചിരുന്ന വലിയൊരു വിഭാഗം സാങ്കേതികവിദ്യകൾ വിദേശത്തുനിന്നുള്ളതായിരുന്നു. എന്നാൽ ജിയോ സ്വന്തമായി 5ജി കോർ, ഒഎസ്എസ്/ബിഎസ്എസ് സംവിധാനങ്ങൾ എന്നിവ വികസിപ്പിച്ചു. നെറ്റ്വർക്ക് പ്രവർത്തനം, സേവനങ്ങൾ സജ്ജീകരിക്കൽ, ബില്ലിംഗ് തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സോഫ്റ്റ്വേറുകളാണ് ഇവ. തുടർന്ന് കോർ, റേഡിയോ, ഓപ്പറേഷൻസ് സോഫ്റ്റ്വേർ എന്നിവ ഉൾപ്പെടുന്ന എൻഡ്-ടു-എൻഡ് 5ജി ടെക്നോളജി സ്റ്റാക്കിലേക്കും ജിയോ കടന്നു. സ്റ്റാൻഡ് എലോൺ 5ജി ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള ഈ സാങ്കേതികവിദ്യ വൻതോതിൽ പരീക്ഷിക്കാനും ജിയോയ്ക്ക് സാധിച്ചു.
6,817 പേറ്റന്റുകൾ; ബൗദ്ധിക സ്വത്തവകാശത്തിലും മുന്നേറ്റം
ജിയോയുടെ ടെക്നോളജി കമ്പനിയായുള്ള മാറ്റത്തിന്റെ മറ്റൊരു പ്രധാന സൂചന പേറ്റന്റ് രംഗത്തെ വളർച്ചയാണ്. 2026 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് ജിയോ പ്ലാറ്റ്ഫോംസും അനുബന്ധ സ്ഥാപനങ്ങളും ചേർന്ന് 6,817 പേറ്റന്റുകൾ ഫയൽ ചെയ്തിട്ടുണ്ട്. 4ജി, 5ജി, 6ജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് തുടങ്ങിയ മേഖലകളിലെ സാങ്കേതികവിദ്യകളാണ് ഇതിൽ ഉൾപ്പെടുന്നത്. ഇതിൽ 1,009 പേറ്റന്റുകൾക്ക് ആഗോളതലത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്.
2026ൽ, 2025ലെ പേറ്റന്റ് കോ-ഓപ്പറേഷൻ ട്രീറ്റി (പിസിടി) റാങ്കിംഗിൽ ജിയോ പ്ലാറ്റ്ഫോംസ് ആഗോള കമ്പനികളുടെ ആദ്യ 20 സ്ഥാനങ്ങളിൽ ഇടം നേടി.
Business
ന്യൂഡൽഹി: 26 മുതൽ 30 വരെ തുടർച്ചയായ അഞ്ച് ദിവസം ബാങ്കുകൾ തുറന്നു പ്രവർത്തിക്കില്ല.വാരാന്ത്യ അവധിക്കുശേഷം 28 മുതൽ 30 വരെ രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ നടത്തുന്ന മൂന്ന് ദിവസത്തെ പണിമുടക്കിനെത്തുടർന്നാണിത്.
ബാങ്ക് ഓഫീസർമാരെയും ജീവനക്കാരെയും 90 ശതമാനത്തോളം പ്രതിനിധീകരിക്കുന്ന ഏഴ് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് (യുഎഫ്ബിയു) പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
അഞ്ചുദിവസത്തെ പ്രവൃത്തിദിനം നടപ്പാക്കുക, പെൻഷൻ പരിഷ്കരണങ്ങൾ, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
Business
മുംബൈ: ഇന്ത്യൻ പ്രൈമറി വിപണിക്ക് വളരെ തിരക്കേറിയ ആഴ്ചയാണ്. സബ്സ്ക്രിപ്ഷനായി 12 മെയിൻബോർഡ് ഐപിഒ കളാണ് ഈ ആഴ്ച നടക്കുന്നത്. ഇതിന്റെ ഭാഗമായി പ്രൈമറി വിപണി ഇന്ന് അപൂർവമായൊരു ചരിത്ര മുഹൂർത്തത്തിനാണ് സാക്ഷ്യംവഹിക്കുന്നത്. ഒരൊറ്റ ദിവസം മാത്രം ആറ് മെയിൻബോർഡ് ഐപിഒകളാണ് നിക്ഷേപകർക്കായി തുറക്കുന്നത്.
പ്രൈം ഡാറ്റാബേസിന്റെ റിപ്പോർട്ട് പ്രകാരം, 1996 ഒക്ടോബർ 14ന് ശേഷം ആദ്യമായാണ് ഒരേ ദിവസം തന്നെ ആറ് ഐപിഒകൾ പ്രാഥമിക വിപണിയിലെത്തുന്നത്. ഏഴ് ഐപിഒ ഒരേ ദിവസം എത്തിയിട്ടുണ്ട്. അത് 1996 ഒക്ടോബർ 28 ന് ആയിരുന്നു. ഐപിഒ മാർക്കറ്റിന് അനുകൂല വർഷങ്ങളായിരുന്നു 1995 നും 1996 നും ഇടയിൽ. 10 പബ്ലിക് ഓഫറുകൾ ഒരുമിച്ച് ദലാൽ സ്ട്രീറ്റിൽ എത്തിയ ദിവസങ്ങളുമുണ്ട്.
ഇന്ന് പ്രാഥമിക വിപണിയിലെത്തുന്ന ആറ് കന്പനികളും ചേർന്ന് ആകെ 4,386 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. റെന്റോമോജോ ലിമിറ്റഡ്, അസറ്റ് റീകണ്‍സ്ട്രക്ഷൻ കന്പനി ഇന്ത്യ ലിമിറ്റഡ്, മണിപ്പാൽ പേമെന്റ് & ഐഡന്റിറ്റി സൊല്യൂഷൻസ്, സ്റ്റീംഹൗസ് ഇന്ത്യ, എൽസിസി പ്രോജക്ട്സ് , കർമതാര എൻജിനിയറിംഗ് എന്നിവയാണ് കന്പനികൾ. 30 വർഷം മുൻപത്തെ സാഹചര്യവുമായി താരതമ്യം ചെയ്യുന്പോൾ, പ്രാഥമിക വിപണിയുടെ വ്യാപ്തി എത്രയധികം മാറിയിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽതന്നെ വ്യക്തമാകും.
1996ൽ ഒരൊറ്റ ദിവസം വന്ന ആറ് ഐപിഒകളും ചേർന്ന് ആകെ 22 കോടി രൂപ മാത്രമാണ് സമാഹരിച്ചത്. എന്നാൽ ഈ വ്യാപാര ആഴ്ചയിൽ, 7 മുതൽ 11 വരെ മാത്രം മൊത്തം 12 മെയിൻബോർഡ് ഐപിഒകളിലായി 7,180 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രൈമറി വിപണിയിൽ മുന്നേറ്റം
ഈ വർഷം ഓഗസ്റ്റ് വരെയുള്ള കണക്കു പ്രകാരം 62 മെയിൻബോർഡ് കന്പനികൾ പ്രാഥമിക ഓഹരി വിൽപനയിലൂടെ 73,668.97 കോടി രൂപ സമാഹരിച്ചു. ജൂലൈയിലെ 12 ഐപിഒകളിലൂടെ 28,648.49 കോടി രൂപയാണ് നേടിയത്. ഓഗസ്റ്റിൽ 23 കന്പനികൾ ചേർന്ന് 22,448,27 കോടി രൂപ സമാഹരിച്ചു. ഇത് വർഷത്തിന്റെ രണ്ടാം പകുതിയിൽ പ്രൈമറി മാർക്കറ്റിലുണ്ടായ ശക്തമായ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
ഐപിഒ കുതിപ്പിന് പിന്നിൽ
മ്യൂച്വൽ ഫണ്ട് ഒഴുക്ക്: മ്യൂച്വൽ ഫണ്ടുകളിലേക്ക് ഓരോ മാസവും വൻതോതിൽ പണം എത്തുന്നുണ്ട്. സെക്കൻഡറി മാർക്കറ്റിൽ നിക്ഷേപത്തിനു പരിധിയുള്ളതിനാൽ, ഈ ഫണ്ടുകൾ പുതിയ അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്.
വിപണി സാഹചര്യങ്ങൾ: നിലവിലെ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്താൻ കന്പനികൾ ശ്രമിക്കുന്നു.
Business
കൊച്ചി: നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് (നബാർഡ്) റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ടിൽ (ആർഐഡിഎഫ്) നിന്ന് കേരളത്തിനു കഴിഞ്ഞ അഞ്ചു വർഷം വായ്പയായി ലഭിച്ചത് 3,474.86 കോടി. കൃഷി, അനുബന്ധ മേഖലകളിലെ വികസന പദ്ധതികൾക്കാണ് കൂടുതൽ തുക ചെലവഴിച്ചതെന്ന് മുംബൈയിലെ നബാർഡിന്റെ കാര്യാലയത്തിൽനിന്നുള്ള രേഖകൾ വ്യക്തമാക്കുന്നു.
ഗ്രാമീണമേഖലകളിലെ അടിസ്ഥാനസൗകര്യ വികസനത്തിനാണ് നബാർഡ് സംസ്ഥാനങ്ങൾക്കു പിന്തുണ നൽകുന്നത്. വനം, വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്ക് 505 കോടി രൂപ നബാർഡ് വായ്പ അനുവദിച്ചു. 2024-25 സാമ്പത്തികവർഷത്തിലാണ് കൂടുതൽ തുക സംസ്ഥാനത്തിന് അനുവദിച്ചത്.
ആ വർഷം വായ്പയായി ലഭിച്ച 762.16 കോടിയിൽ 612.60 കോടിയും കാർഷിക വികസന പദ്ധതികൾക്കാണു വകയിരുത്തിയതെന്ന് കാസർഗോഡ് സ്വദേശി മുഹമ്മദ് അഷ്റഫിന് നബാർഡിൽനിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു.
വിവിധ ഫിഷിംഗ് ഹാർബറുകളുടെ വികസനം, പിഎം-കുസും പദ്ധതിപ്രകാരമുള്ള സൗരോർജ കാർഷിക പമ്പ്സെറ്റ്, വിവിധ പാലങ്ങളുടെയും റോഡുകളുടെയും പുനർനിർമാണം, ആശുപത്രി കെട്ടിടങ്ങളുടെ നവീകരണം, കുണ്ടറ കുടിവെള്ള പദ്ധതി, കണ്ണൂർ വിമാനത്താവളത്തിലെ പെരിഷബിൾ കാർഗോ സെന്റർ തുടങ്ങിയ വികസന പദ്ധതികൾക്ക് നബാർഡ് വായ്പ ഉപയോഗിച്ചിട്ടുണ്ട്.വായ്പാത്തുക ലഭിച്ച് ഏഴു വർഷത്തിനുള്ളിൽ തിരിച്ചടവ് പൂർത്തിയാക്കണമെന്നാണു നബാർഡ് വ്യവസ്ഥ.
Business
കൊച്ചി: മത്സ്യമേഖലയിലെ സംരംഭക സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ലക്ഷ്യമിട്ടു ദേശീയതല സംരംഭകത്വ പരിപാടിക്ക് (ക്ഷിതിജ് 2.0 - ദ ബ്ലൂ ഹൊറൈസൺ കോഹോർട്ട്) തുടക്കം. ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിൽ ഫിഷറീസ് ഡവലപ്മെന്റ് കമ്മീഷണർ ഡോ. കെ. മുഹമ്മദ് കോയ മുഖ്യാതിഥിയായിരുന്നു. സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ അധ്യക്ഷത വഹിച്ചു.
കൊച്ചിയിലെ ഐസിഎആർ -സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (ഐസിഎആർ-സിഫ്റ്റ്) പ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്ന പദ്ധതിയിലൂടെ, മത്സ്യബന്ധന മേഖലയിലെ പുതിയ സംരംഭങ്ങളും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 35 പരിശീലന ക്യാമ്പുകൾ ഇതിനകം സംഘടിപ്പിച്ചു. ഇവയിലൂടെ മത്സ്യബന്ധന, മത്സ്യകൃഷി മേഖലയിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 270 അപേക്ഷകരെ പരിപാടിയിലേക്ക് തെരഞ്ഞെടുത്തു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഓൺലൈൻ സംരംഭവികസന പരിപാടി നടക്കും. ഇതിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്നവർക്കായി നാലു മാസത്തെ നേരിട്ടുള്ള പരിശീലനം, മേഖലാതല പരിശോധന, വിദഗ്ധ മാർഗനിർദേശം എന്നിവയുണ്ടാകും.
മത്സ്യകൃഷി, മത്സ്യബന്ധനം, വിളവെടുപ്പിനുശേഷമുള്ള സാങ്കേതികവിദ്യകൾ, മൂല്യവർധിത ഉത്പന്നങ്ങൾ, മത്സ്യബന്ധന-മത്സ്യകൃഷി അവശിഷ്ടങ്ങളുടെ പുനരുപയോഗം, മത്സ്യാരോഗ്യം, മത്സ്യത്തീറ്റ, പാക്കേജിംഗ് തുടങ്ങിയ മേഖലകളിൽ വിദഗ്ധ പരിശീലനം നൽകും.
ഐസിഎആറിന്റെ സാങ്കേതികവിദ്യാ പരിപാലന വിഭാഗവും സിഫ്റ്റും സംയുക്തമായാണ് ക്ഷിതിജ് 2.0 സംഘടിപ്പിക്കുന്നത്. നാഷണൽ അഗ്രികൾച്ചർ ഇന്നോവേഷൻ ഫണ്ട്, പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന എന്നിവയുടെ പിന്തുണയും പദ്ധതിക്കുണ്ട്. ഐസിഎആറിന്റെ വിവിധ സ്ഥാപനങ്ങളും പരിശീലന പരിപാടികളിൽ പങ്കാളികളാകും.
സിഫ്റ്റെക് ഐഡിയത്തോൺ
ക്ഷിതിജ് 2.0-ന്റെ ഭാഗമായി സിഫ്റ്റെക് ഐഡിയത്തോൺ സംഘടിപ്പിക്കും. ഇതിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ബിസിനസ് ആശയങ്ങൾ അവതരിപ്പിച്ച് മത്സ്യ ഫിഷറീസ് ഇൻക്യുബേഷൻ സെന്റർ മുഖേന ധനസഹായവും ഇൻകുബേഷൻ പിന്തുണയും നേടാം.
മികച്ച എട്ട് ആശയങ്ങൾക്ക് നാലു ലക്ഷം വീതം വികസന ധനസഹായം ലഭിക്കും. അടുത്ത 20 നിർദേശങ്ങൾക്ക് 50,000 രൂപ വീതം പ്രാരംഭ ധനസഹായവും നൽകും. തെരഞ്ഞെടുക്കപ്പെടുന്ന 40 നിർദേശങ്ങൾക്ക് സൗജന്യ സംരംഭകത്വ രജിസ്ട്രേഷനും ലഭിക്കും.
Business
കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് റിന്യൂവബിള്‍ എനര്‍ജി (സിഒആർഇ) സംഘടിപ്പിക്കുന്ന കോര്‍ റിന്യൂ എക്സ്പോ എനര്‍ജി കോണ്‍ക്ലേവ് 11 മുതല്‍ 13 വരെ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും. കേന്ദ്രസര്‍ക്കാരിന്റെ പിഎം സൂര്യഘര്‍ പദ്ധതിയിലൂടെ ലഭ്യമാകുന്ന 78,000 രൂപ വരെയുള്ള സബ്സിഡിയും ഈടില്ലാത്ത ബാങ്ക് വായ്പകളും സംബന്ധിച്ചു പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുകയാണു പരിപാടിയുടെ ലക്ഷ്യം.
സൗരോർജരംഗത്തെ നിര്‍മാതാക്കള്‍, ഇപിസി കരാറുകാര്‍, സാങ്കേതികദാതാക്കള്, നിക്ഷേപകര്‍, വിതരണക്കാര്‍, നയരൂപീകരണ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന 1500ത്തോളം ഇന്സ്റ്റലേഷന് ഏജന്‍സികള്‍ക്ക് രാജ്യത്തെയും ആഗോളതലത്തിലെയും പ്രമുഖ നിര്‍മാതാക്കളുമായി നേരിട്ട് ആശയവിനിമയം നടത്താനും ബിസിനസ് പങ്കാളിത്തം ഉറപ്പാക്കാനും ഈ മേള അവസരമൊരുക്കും.
11ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് എക്സിബിഷൻ സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിക്കും. 12ന് മുഖ്യമന്ത്രി വി.ഡി. സതീശൻ എനർജി കോൺക്ലേവും എക്സ്പോയും ഉദ്ഘാടനം ചെയ്യും.
കെഎസ്ഇബി, കേന്ദ്ര ഊർജ മന്ത്രാലയം, ആർഇസി, എനർജി മാനേജ്മെന്റ് സെന്റർ കേരള , അനർട്ട് എന്നിവയുടെ സഹകരണത്തോടെയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. രാവിലെ ഒന്പതുമുതല് രാത്രി 7.30 വരെയാണ് മേള.
Business
കൊച്ചി: കൊച്ചി ഇൻഫോപാർക്കിലെ സൻസ്കാര സ്കൂളിൽ ഗൂഗിൾ ക്ലൗഡിന്റെ പിന്തുണയോടെ സ്കൂൾ വിദ്യാർഥികൾക്കായി എഐ ഹാക്കത്തണും ബൂട്ട്ക്യാമ്പും നാളെയും 11നും നടത്തും. മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസുമായി (മിറ്റ്സ് കൊച്ചി) സഹകരിച്ച് നടത്തുന്ന ഹാക്ക് യുവർ ഫ്യൂച്ചർ ഇന്റർ സ്കൂൾ കോഡിംഗ് ഹാക്കത്തോൺ സീസൺ 2-ൽ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ), കോഡിംഗ്, മറ്റ് ആധുനിക സാങ്കേതികവിദ്യകൾ എന്നിവയിൽ വിദഗ്ധ പരിശീലനം നൽകും. മുന്‍പ് കോഡിംഗ് പരിചയമില്ലാത്തവർക്കും പങ്കെടുക്കാം.
നാളെ രാവിലെ 8.30 മുതൽ വൈകുന്നേരം നാലുവരെയാണ് ഗൂഗിൾ ക്ലൗഡിന്റെ പിന്തുണയോടെയുള്ള എഐ ബൂട്ട്ക്യാന്പ്. ഗൂഗിൾ എഐ ടൂളുകൾ, ടീച്ചബിൾ മെഷീൻ, ജെമിനി, നോ-കോഡ് എഐ പ്ലാറ്റ്ഫോമുകൾ എന്നിവ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തും.
11ന് രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ചു വരെയാണ് ഹാക്കത്തൺ സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സസ്റ്റൈനബിലിറ്റി, സ്മാർട്ട് കമ്യൂണിറ്റികൾ എന്നീമേഖലകളിലെ യഥാർഥ വെല്ലുവിളികൾക്ക് എഐ അധിഷ്ഠിത പരിഹാരങ്ങൾ കണ്ടെത്തി പ്രോട്ടോടൈപ്പുകൾ തയാറാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആറു മണിക്കൂറിനുള്ളിൽ പ്രോജക്ടുകൾ പൂർത്തിയാക്കി വിധികർത്താക്കൾക്കുമുന്നിൽ അവതരിപ്പിക്കണം.
ഒന്നാംസ്ഥാനം നേടുന്ന ടീമിന് 20,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 10,000, 5,000 രൂപയും കാഷ് അവാർഡുകളായി ലഭിക്കുമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ്, സൻസ്കാര സ്കൂൾ പ്രിൻസിപ്പൽ ഡോ. സ്വാമിനാഥൻ കൃഷ്ണ, രോഹിത് രാജ്, മുത്തൂറ്റ് ഗ്രൂപ്പ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് ആൻഡ് സിഎസ്ആർ ഹെഡ് രോഹിത് രാജ് എന്നിവർ അറിയിച്ചു. ഫോൺ: 80892 58531, 94461 26750, 97445 40397.
Business
മുംബൈ: ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ നാലുദിവസത്തെ നഷ്ടങ്ങൾക്കു ശേഷം ഇന്നലെ ലാഭത്തിലേക്കു കുതിച്ചു. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 363 പോയിന്റിന്റെ നേട്ടത്തോടെ 76,515.43ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ദേശീയ സൂചികയായ നിഫ്റ്റി 24 പോയിന്റ് ഉയച്ച രേഖപ്പെടുത്തി 23,897.70ൽ ക്ലോസ് ചെയ്തു.
ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യൻ ഓഹരിവിപണികളും ഇന്നലെ മുന്നേറിയത്. സെപ്റ്റംബറിലെ അവലോകന യോഗത്തിൽ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കില്ല എന്ന പ്രതീക്ഷയും വിപണിയെ മുന്നോട്ടുനയിച്ചു. ഉയർന്ന ക്രൂഡ് വില, അമേരിക്ക-ഇറാൻ സംഘർഷം, ബോണ്ടുകളിലെ സാന്പത്തിക നേട്ടം എന്നീ പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് ഓഹരിസൂചികകൾ നേട്ടത്തിലേക്ക് നീങ്ങിയത്.
ഒരുവേള കുതിച്ചുയർന്നു
ഇന്ത്യൻ ഓഹരിസൂചികകൾ വ്യാപാരം ആരംഭിച്ചതിന്റെ ആദ്യപകുതിയിൽതന്നെ വൻ മുന്നേറ്റമാണു കാഴ്ചവച്ചത്. ഒരുവേള 730 പോയിന്റിന്റെ വരെ നേട്ടം രേഖപ്പെടുത്തി 76,883 എന്ന ഉയരത്തിൽതൊട്ടാണ് സെൻസെക്സ് 76,515.43ൽ അവസാനിച്ചത്. 132 പോയിന്റ് നേട്ടത്തോടെ 24005ലേക്കു തിരിച്ചുകയറിയ നിഫ്റ്റി ഒടുവിൽ 24 പോയിന്റ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.
ഫെഡറൽ റിസർവ് സൂചനകൾ
ആഗോള ഓഹരിവിപണികളെ ചൂടുപിടിപ്പിച്ചത് ഫെഡറൽ റിസർവ് ഗവർണർ ക്രിസ്റ്റഫർ വാള്ളറിന്റെ വാക്കുകളാണ്. പലിശനിരക്കുകളിൽ മാറ്റംവരുത്താൻ ആഗ്രഹിക്കുന്നില്ലെന്ന തരത്തിലുള്ള വാള്ളറിന്റെ അഭിപ്രായപ്രകടനം ആഗോള ഓഹരിസൂചികകളായ നിക്കി, കോസ്പി, ഹാംഗ്സെംഗ് എന്നിവയെ ഉയർത്തി. അടുത്തയാഴ്ചയോടെ പുറത്തുവരുന്ന ഓഗസ്റ്റിലെ പണപ്പെരുപ്പമാണ് പലിശ നിരക്ക് ഉയർത്തണമോ വേണ്ടയോ എന്ന തീരുമാനത്തെ സ്വാധീനിക്കുക എന്നാണ് വാള്ളർ പറഞ്ഞത്. അതോടെ നിരക്ക് ഉയരില്ലെന്ന നിഗമനം നിക്ഷേപകരുടെ ആത്മവിശ്വാസമുയർത്തി. അമേരിക്കൻ സൂചികകളായ ഡൗ ജോൺസ്, എസ് ആൻഡ് പി, നാസ്ഡാക് എന്നിവയും നേട്ടമുണ്ടാക്കി.
ഇന്ത്യൻ ഓഹരിവിപണിയിൽ റിലയൻസ് ഇൻഡസ്ട്രീസ് ആയിരുന്നു ഏറ്റവും അധികം നേട്ടമുണ്ടാക്കിയ ഓഹരികൾ. എച്ച്ഡിഎഫ്സി ബാങ്ക് രണ്ടാം സ്ഥാനം സ്വന്തമാക്കി.
Business
തിരുവനന്തപുരം: വായ്പ, ചിട്ടി കുടിശിക വരുത്തിയ ഇടപാടുകാർക്കു പലിശയിലും പിഴപലിശയിലും 60 ശതമാനം വരെ ഇളവു നൽകിയുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി കെഎസ്എഫ്ഇ. ‘കുടിശിക നിവാരണം 2026’ എന്ന പേരിലുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി സെപ്റ്റംബർ ഏഴിന് ആരംഭിക്കും.
കുടിശികയുള്ള വായ്പകൾ ഒറ്റത്തവണ തീർപ്പാക്കാൻ അവസരം നൽകുന്ന പദ്ധതിയിലൂടെ യോഗ്യരായ ഗുണഭോക്താക്കൾക്കു പലിശയിലും പിഴപലിശയിലും പരമാവധി 60 ശതമാനം വരെ ഇളവ് ലഭിക്കുമെന്നാണ് കെഎസ്എഫ്ഇ സർക്കുലറിൽ പറയുന്നത്.
കുടിശികയിലായ വായ്പ തീർപ്പാക്കാൻ ബുദ്ധിമുട്ടുന്ന ഗുണഭോക്താക്കൾക്ക് സാന്പത്തിക ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണു മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശപ്രകാരം പദ്ധതി നടപ്പാക്കുന്നത്. കുടിശിക വരുത്തിയ ഇടപാടുകാർക്ക് അവരുടെ ബാധ്യതകൾ പ്രത്യേക നിബന്ധന പ്രകാരം ഒറ്റത്തവണയായി തീർപ്പാക്കാൻ അവസരം ലഭിക്കും.
2020 ഏപ്രിൽ ഒന്നിനു മുൻപ് വായ്പ, ചിട്ടി കുടിശികയുള്ളവർക്കാണ് പലിശയിലും പിഴപലിശയിലും 60 ശതമാനം വീതം ഇളവു ലഭിക്കുക. 2020 ഏപ്രിൽ ഒന്നു മുതൽ 2022 മാർച്ച് 31 വരെ കുടിശിക വരുത്തിയവർക്ക് 50 ശതമാനം വരെ ഇളവ് ലഭിക്കും.
2022 ഏപ്രിൽ ഒന്നു മുതൽ 24 മാർച്ച് 31 വരെ കുടിശികയായ അക്കൗണ്ടുകാർക്ക് 40 ശതമാനവും അതിനു മുകളിൽ 2025 മാർച്ച് 31 വരെ 30 ശതമാനവുമാണ് ഇളവ് അനുവദിക്കുക. മുൻ സർക്കാരിന്റെ കാലത്ത് വായ്പ കുടിശിക പദ്ധതി നടപ്പാക്കിയെങ്കിലും പലിശയിൽ വലിയ ഇളവു വേണമെന്നായിരുന്നു ഇടപാടുകാരുടെ ആവശ്യം. ഇത് അംഗീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
റിക്കവറി നടപടിയിലുള്ളവർക്കും പദ്ധതിവഴി ആശ്വാസം ലഭിക്കും. വായ്പാ തിരിച്ചടവു മുടങ്ങിയതിനെ തുടർന്ന് റിക്കവറി നടപടികൾക്കു വിധേയമായ കുടിശികക്കാർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നും സർക്കുലറിൽ പറയുന്നു. ഇത് നിരവധി വായ്പക്കാരെ സഹായിക്കുന്ന നിർണായക നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.
കെഎസ്എഫ്ഇയുടെ വിവിധ ശാഖകളിലൂടെ പദ്ധതിയുടെ വിശദാംശങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും അറിയാനാകും.
Business
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധമേഖലയിൽ തദ്ദേശീയ ഉത്പാദനത്തിനു വൻ കുതിപ്പേകി അത്യാധുനിക 70 എംഎം (2.75 ഇഞ്ച്) റോക്കറ്റുകൾ ഇനി പൂർണമായും ഇന്ത്യയിൽ നിർമിക്കും.
ഫ്രഞ്ച് പ്രതിരോധ ഭീമനായ ‘താലെസും’ ഭാരത് ഫോർജിന്റെ പ്രതിരോധവിഭാഗമായ കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ് ലിമിറ്റഡും (കെഎസ്എസ്എൽ) ഇതുസംബന്ധിച്ച തന്ത്രപ്രധാന സഹകരണ കരാറിൽ ഒപ്പുവച്ചു. പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യബാച്ച് റോക്കറ്റുകൾ 2027-ന്റെ തുടക്കത്തിൽത്തന്നെ പുറത്തിറങ്ങും.
ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവറിന്റെ ഇന്ത്യാ സന്ദർശന വേളയിലാണ് ഈ സുപ്രധാന കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കരാർപ്രകാരം ബെൽജിയത്തിൽ വികസിപ്പിച്ചെടുത്ത അത്യാധുനിക 70 എംഎം റോക്കറ്റുകളുടെയും ലോഞ്ചറുകളുടെയും സാങ്കേതികവിദ്യ താലെസ് ഇന്ത്യക്ക് കൈമാറും.
ആന്ധ്രാപ്രദേശിൽ കെഎസ്എസ്എൽ പുതുതായി ആരംഭിക്കുന്ന ‘എനർജറ്റിക്സ്’കേന്ദ്രത്തിലായിരിക്കും റോക്കറ്റുകളുടെ നിർമാണവും പരീക്ഷണങ്ങളും നടക്കുക. താലെസിന്റെ ആഗോള വിതരണ ശൃംഖലയിൽനിന്നുള്ള ഘടകങ്ങൾ ഇവിടെ കൂട്ടിയോജിപ്പിക്കും.
വ്യോമഭീഷണികൾക്കും ഡ്രോൺ ആക്രമണങ്ങൾക്കുമെതിരേ അതിവേഗം പ്രഹരശേഷി കൈവരിക്കാൻ ഈ റോക്കറ്റുകളുടെ പുതിയ പതിപ്പുകൾക്ക് കഴിയും.
നിലവിൽ ഇന്ത്യൻ സായുധ സേന 70 എംഎം റോക്കറ്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ആഗോള സുരക്ഷാഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ സ്വയംപര്യാപ്തത ഉറപ്പാക്കാൻ ഈ തദ്ദേശീയ നിർമാണ കരാർ വലിയ കരുത്താകും.
Business
കൊച്ചി: ബ്ലൂസ്റ്റാര്‍ എന്‍ജിനിയറിംഗ് ആന്‍ഡ് ഇലക്ട്രോണിക്സിന്റെ മെഡിക്കല്‍ മെഡ്ടെക് സൊലൂഷന്‍സ് ബിസിനസ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയതായി കൊച്ചി ആസ്ഥാനമായ സൈറിക്സ് ഹെല്‍ത്ത്കെയര്‍ അറിയിച്ചു.
ഇതോടെ മെഡിക്കല്‍ ഇമേജിംഗ്, ഉപകരണങ്ങളുടെ വില്പന, ഇന്സ്റ്റലേഷന്, മെയിന്റനന്‍സ്, റിപ്പയര്‍ തുടങ്ങിയ മേഖലകളിലെ സിറിക്സിന്റെ ശേഷി കൂടുതല്‍ ശക്തമാകും.
നിലവില്‍ 320 കോടി വിറ്റുവരവുള്ള കമ്പനി ഇതോടെ 30-40 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്നും സഹസ്ഥാപകരും എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുമായ എസ്. അജിത് കുമാര്‍, ജോയ് കെ. ജോണ്‍ എന്നിവര്‍ അറിയിച്ചു.
മെഡിക്കല്‍രംഗത്തു സമഗ്ര ലൈഫ്സൈക്കിള്‍ സേവനങ്ങള്‍ നല്കുന്ന ഹെല്‍ത്ത്കെയര്‍ ടെക്നോളജി മാനേജ്മെന്റ് കമ്പനിയാണ് സൈറിക്സ് ഹെല്‍ത്ത്കെയര്‍.
Business
കൊച്ചി: മുൻനിര റീട്ടെയില്‍ ശൃംഖലയായ ബിസ്മി കണക്ടില്‍ 25 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമായി ‘വമ്പനോണം ബംപറോണം’തുടരുന്നു.
ഒരു കോടി രൂപയുടെ മെഗാ ബംപര്‍ പ്രൈസും നടത്തുന്ന ഓരോ പര്‍ച്ചേസിനും ഉറപ്പായ സമ്മാനങ്ങളും ബിസ്മി ഉറപ്പുനല്‍കുന്നു. ഒപ്പം ആഴ്ചതോറും ഒരു ലക്ഷം രൂപ വീതം നേടാനുള്ള അവസരവുമുണ്ട്.
ഹോം ആന്‍ഡ് ഡിജിറ്റല്‍ അപ്ലയന്‍സസുകള്‍ ഉള്‍പ്പടെ എല്ലാ ഉത്പന്നങ്ങള്‍ക്കും ആകര്‍ഷകമായ ഓഫറുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഉത്പന്നങ്ങള്‍ക്ക് എക്സ്ചേഞ്ച് ഓഫറുകളും പ്രത്യേക എക്സ്ചേഞ്ച് ബോണസും സ്വന്തമാക്കാം. ഇതോടൊപ്പം 26,000 രൂപവരെ ഇന്‍സ്റ്റന്റ് കാഷ്ബാക്ക് ആനുകൂല്യങ്ങളും ലഭിക്കും.
മുന്‍നിര ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമുണ്ട്. കേരളത്തിലുടനീളമുള്ള ബിസ്മി കണക്ട് സ്റ്റോറുകളില്‍ ഈ ഓഫറുകള്‍ ലഭ്യമാണ്.
Business
കൊച്ചി: ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് വേറിട്ട സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുമായി ബില്റ്റ്ടെക് ഇന്റഗ്രേറ്റഡ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്.
‘ഒന്നിച്ചോണം ഒരുമിച്ചോണം’ എന്നപേരില്‍ സംഘടിപ്പിച്ച ഈ പദ്ധതിയിലൂടെ 50 നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണസന്തോഷമെത്തിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.
സാധാരണ ഓണാഘോഷ ചടങ്ങുകളില്‍നിന്നു വ്യത്യസ്തമായി കമ്പനിയിലെ 50 ജീവനക്കാരെ നേരിട്ട് പങ്കാളികളാക്കിയാണ് ഈ ജീവകാരുണ്യപ്രവര്‍ത്തനം നടപ്പിലാക്കുന്നത്.
ഇതിലൂടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നും ബുദ്ധിമുട്ടനുഭവിക്കുന്ന അര്‍ഹരായ 50 വ്യക്തികളെയോ കുടുംബങ്ങളെയോ കണ്ടെത്തി സഹായിക്കുന്നതിനായി ജീവനക്കാര്‍ക്ക് കമ്പനി സാമ്പത്തികസഹായം കൈമാറും.
ജീവനക്കാരിലൂടെ കൂടുതല്‍ കുടുംബങ്ങളിലേക്ക് ഓണത്തിന്റെ സമൃദ്ധിയും സന്തോഷവും എത്തിക്കുയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
‘ഒന്നിച്ചോണം ഒരുമിച്ചോണം’ പദ്ധതിയിലൂടെ ഞങ്ങളുടെ ഓണാഘോഷത്തെ മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാക്കാനാണു തങ്ങള്‍ ശ്രമിക്കുന്നതെന്ന് ബില്റ്റ്ടെക് സ്ഥാപകന്‍ ബിനോയ് തോമസ് പറഞ്ഞു.
Business
മുംബൈ: ഓഹരി വിപണിയുടെ നിയന്ത്രിതാവായ സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഒാഫ് ഇന്ത്യ(സെബി) ഒടുവിൽ അനുമതി നൽകിയതോടെ ഏവരും കാത്തുകാത്തിരുന്ന നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എൻഎസ്ഇ) ഐപിഒ എത്തുന്നു.
പ്രാഥമിക വിപണിയിൽനിന്നും ഏറ്റവുമധികം പണം സമാഹരിക്കുമെന്ന് കരുതുന്ന ഐപിഒയുടെ പ്രൈസ് ബാൻഡ് അടക്കമുള്ള കാര്യങ്ങളിൽ വരുന്ന ആഴ്ചയിൽ തീരുമാനമാകുമെന്നാണ് അറിയുന്നത്.
സെപ്റ്റംബർ 15ഓടെ സബ്സ്ക്രിപ്ഷൻ ആരംഭിക്കുമെന്നാണ് കരുതുന്നത്. ജൂണോടുകൂടി തന്നെ എൻഎസ്ഇ രേഖകൾ സെബിക്ക് സമർപ്പിച്ചിരുന്നു. ഒരു രൂപ മുഖവിലയുള്ള 148.9 മില്യൺ ഓഹരികൾ അല്ലെങ്കിൽ എൻഎസ്ഇയുടെ പെയ്ഡ് അപ് ക്യാപ്പിറ്റലിന്റെ ആറുശതമാനം വിപണിയിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഐപിഒ ഏകദേശം 30,000 കോടി രൂപയ്ക്കു മുകളിൽ സമാഹരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അടുത്തിടെ ഹ്യൂണ്ടായ് ഇന്ത്യ 2024ൽ വിപണിയിൽ നിന്നു സമാഹരിച്ച 28,000 കോടി രൂപയുമായി താരതമ്യം ചെയ്യുന്പോൾ ഇത് റിക്കാർഡ് രേഖപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്.
Business
മുംബൈ: ഓഗസ്റ്റ് മാസത്തിൽ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (യുപിഐ) വഴിയുള്ള പ്രതിമാസ ഇടപാടുകൾ എക്കാലത്തെയും ഉയർന്ന റിക്കാർഡിൽ. നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 24.51 ബില്യണ്‍ (2,451 കോടി) ഇടപാടുകളാണ് ഓഗസ്റ്റിൽ നടന്നത്. ഇടപാടുകളുടെ എണ്ണത്തിൽ 2025 ഓഗസ്റ്റിലെ 1963 കോടിയിൽനിന്ന് 22 ശതമാനം വർധനയാണ് ഇത്തവണയുണ്ടായത്. മൊത്തം മൂല്യം മുൻ വർഷം ഇതേ മാസത്തെ 24.85 ലക്ഷം കോടി രൂപയേക്കാൾ 20 ശതമാനം വാർഷിക വർധനയോടെ 29.82 ലക്ഷം കോടി രൂപയിലെത്തി.
ജൂലൈ മാസത്തെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണത്തിൽ 3.6 ശതമാനം വർധനയുണ്ടായപ്പോൾ, മൊത്തം മൂല്യത്തിൽ 0.2 ശതമാനം കുറവുണ്ടായി. ജൂലൈയിൽ 29.88 ട്രില്യണ്‍ രൂപയുടെ മൂല്യത്തിൽ 23.66 ബില്യണ്‍ (2366 കോടി) ഇടപാടുകളാണ് നടത്തിയത്. ഇതിനുശേഷം, തുടർച്ചയായ രണ്ടാം മാസമാണ് യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ റിക്കാർഡ് നേടുന്നത്. മൂല്യത്തിന്റെ കാര്യത്തിൽ ഏറ്റവും ഉയർന്ന തുക രേഖപ്പെടുത്തിയത് മേയിലെ 29.9 ട്രില്യണ്‍ രൂപയാണ്. ആകെ ഇടപാടുകൾ 23.2 ബില്യണുമായിരുന്നു.
ഓഗസ്റ്റിൽ പ്രതിദിന യുപിഐ ഇടപാടുകൾ ജൂലൈയിലെ 763 മില്യണിൽ നിന്ന് (76.3 കോടി) 791 മില്യണായി (79.1 കോടി) ഉയർന്നു. മൂല്യത്തിന്റെ കാര്യത്തിൽ, ജൂലൈയിലെ 96,383 കോടി രൂപയുമായി താരതമ്യം ചെയ്യുന്പോൾ ഓഗസ്റ്റിലെ പ്രതിദിന ഇടപാടുകൾ 96,205 കോടി രൂപയുടേതായിരുന്നു.
ഇമ്മീഡിയറ്റ് പ്േമെന്റ് സർവീസ് (ഐഎംപിഎസ്) ഇടപാടുകൾ ജൂലൈയിലെ 364 മില്യണിൽ നിന്ന് ഓഗസ്റ്റിൽ 1 ശതമാനത്തിലധികം ഇടിഞ്ഞ് 360 മില്യണായി. മൂല്യത്തിന്റെ കാര്യത്തിൽ, ഐഎംപിഎസ് 1 ശതമാനം ഇടിഞ്ഞ് 7.04 ട്രില്യണ്‍ രൂപയിലെത്തി.
കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് ഈ ഓഗസ്റ്റിലെ ഐഎംപിഎസ് ഇടപാടുകളുടെ എണ്ണം 25 ശതമാനം കുറഞ്ഞെങ്കിലും, അവയുടെ മൂല്യം 18 ശതമാനം വർധിച്ചു.
ഫാസ്റ്റാഗ് ഇടപാടുകൾ ഓഗസ്റ്റിൽ 1.2 ശതമാനം വർധിച്ച് 351 മില്യണിലെത്തി. ഇടപാടു മൂല്യം ജൂലൈയിലെ 7,143 കോടി രൂപയിൽ നിന്ന് 7,185 കോടി രൂപയായി ഉയർന്നു.
ആധാർ എൻനേബിൾഡ് പേമെന്റ് സിസ്റ്റം ഇടപാടുകൾ ജൂലൈയിലെ 100 മില്യണുമായി താരതമ്യം ചെയ്യുന്പോൾ ഓഗസ്റ്റിൽ 4 ശതമാനം വർധിച്ച് 104 മില്യണിലെത്തി. എന്നാൽ, ഇടപാടു മൂല്യം ജൂലൈയിലെ 27,539 കോടി രൂപയിൽ നിന്ന് 5 ശതമാനം കുറഞ്ഞ് 26,035 കോടിയായി. 2025 ഓഗസ്റ്റിനെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും 19 ശതമാനം കുറവുണ്ടായി.
Business
കൊച്ചി: സൗദി അറേബ്യയിലെ മദീന അൽ മുനവ്വറയിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു. മദീന ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി ജനറൽ അഹമ്മദ് ബക്കർ സൈദാൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ മദീന ചേംബർ ഓഫ് കൊമേഴ്സ് ബോർഡ് ചെയർമാൻ ഫഹദ് അല്യാൻ അൽ മുഗീർ ഉദ്ഘാടനം നിർവഹിച്ചു.
മദീനയിലെ രണ്ടാമത്തേതും മക്ക മദീനയിലെ അഞ്ചാമത്തേയും സ്റ്റോറാണ് മദീന അൽ മുനവ്വറയിലേത്. കിംഗ് ഖാലിദ് റോഡിൽ ഹറമൈൻ ട്രെയിൻ സ്റ്റേഷനു സമീപമാണ് പുതിയ സ്റ്റോർ. ട്രെയിൻമാർഗം മദീനയിലെത്തുന്ന തീർഥാടകർക്കു സൗകര്യപ്രദമായാണ് 95,628 ചതുരശ്രയടി വിസ്തീർണത്തിൽ രണ്ടു നിലകളിലായി പുതിയ ഹൈപ്പർ മാർക്കറ്റുള്ളത്.
ഹജ്ജ് - ഉംറ തീർഥാടനത്തിനെത്തുന്നവർക്കും പ്രദേശവാസികൾക്കും കൂടുതൽ സൗകര്യപ്രദമായ ഷോപ്പിംഗ് ഉറപ്പാക്കുന്നതാണ് പുതിയ ഹൈപ്പർമാർക്കറ്റെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി.
മികച്ച വികസനപദ്ധതികളാണ് സൗദി അറേബ്യയിൽ ലുലു ഗ്രൂപ്പിനുള്ളത്. കൂടുതൽ തൊഴിലവസരമുണ്ടാക്കുന്നതും പ്രാദേശിക വികസനത്തിനു കരുത്തേകുന്നതുമാണ് പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു.
Business
കാസര്‍ഗോഡ്: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ബിസിനസ് ഡാറ്റ അനധികൃതമായി ഡൗൺലോഡ് ചെയ്ത് ബാങ്കിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ കത്ത് തയാറാക്കി ആർബിഐ ഗവർണർക്കും ന്യൂസ് ചാനലിനും അയച്ചുവെന്ന പരാതിയിൽ കാസർഗോഡ് ടൗൺ പൊലിസ് കേസെടുത്തു.
കോഴിക്കോട്ടെ റീജണല്‍ ഓഫീസിലെ നിയമവിഭാഗം ഉദ്യോഗസ്ഥ യു.റീജയുടെ പരാതിയില്‍ മംഗളൂരു സോണല്‍ ഓഫീസില്‍ അസി. മാനേജരായ കാസര്‍ഗോഡ് കസബ സ്വദേശി ജെ. പുരന്ദരക്കെതിരേയാണ് കേസെടുത്തത്. ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ ബാങ്കിന്റെ ഓഹരി മൂല്യത്തില്‍ 3,145 കോടി രൂപയുടെ ഇടിവുണ്ടാക്കിയെന്ന് ആരോപിച്ചാണ് ബാങ്ക് പരാതി നല്‍കിയത്.
എഫ്ഐആര്‍ പ്രകാരം 2026 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തെ ബാങ്കിന്റെ വാര്‍ഷിക ബിസിനസ് വിവരങ്ങളാണ് പുരന്ദര റിസർവ് ബാങ്ക് ഗവർണർക്ക് കൈമാറിയത്. 2025-26 സാമ്പത്തിക വര്‍ഷാവസാനത്തില്‍ യൂണിയന് ബാങ്ക് തങ്ങളുടെ കറന്റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ കൃത്രിമമായി വര്‍ധിപ്പിച്ചുവെന്ന് ആര്‍ബിഐക്ക് അയച്ചതായി പറയപ്പെടുന്ന കത്ത് ഒരു ദേശീയ വാര്‍ത്താചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2025-26 സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ ബാങ്കിന്റെ നിക്ഷേപങ്ങളില്‍ ഏകദേശം 31,000 കോടി രൂപയുടെ വര്‍ധനയുണ്ടായെന്ന് കത്തിൽ പറയുന്നു. ഈ വര്‍ധനയുടെ 80 ശതമാനത്തോളം അതായത് ഏകദേശം 24,800 കോടി രൂപ സര്‍ക്കാര്‍ അക്കൗണ്ടുകളില്‍നിന്നാണു വന്നതെന്നു വിവിധ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അവസാനനിമിഷം ഉണ്ടായ ഈ വലിയ വര്‍ധന ബാങ്കിന്റെ നിക്ഷേപ നിലയെക്കുറിച്ചുള്ള കണക്കുകളില്‍ വരുത്തിയ കൃത്രിമമായ മിനുക്കുപണി അഥവാ വിന്‍ഡോ ഡ്രെസിംഗ് ആണെന്നായിരുന്നു ആരോപണം. ആരോപണങ്ങള്‍ പുറത്തുവന്ന സമയത്താണ് യൂണിയന് ബാങ്കിന്റെ ഓഹരികള്‍ ഇടിയുന്നത്.
Business
കൊച്ചി: കൊച്ചിയിൽ നടന്ന ഇൻഡോ-അറബ് കണക്ട് 2026ൽ, ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ മികവിനുള്ള യംഗ് എന്റർപ്രണർ പുരസ്കാരം ഐസിഎൽ ടൂർസ് ആൻഡ് ട്രാവൽസ് വൈസ് ചെയർമാൻ അമൽജിത് മേനോന്. മുഖ്യമന്ത്രി വി.ഡി. സതീശൻ പുരസ്കാരം സമ്മാനിച്ചു.
മന്ത്രി പി.സി. വിഷ്ണുനാഥ്, ദീപക് ജോയ് എംഎൽഎ, അസോസിയേഷൻ ഓഫ് അറബ് ടൂർ ഓപ്പറേറ്റേഴ്സ് പ്രസിഡന്റ് റഷീദ് കാക്കാട്ട്, കെ.വി. രവിശങ്കർ എന്നിവർ പ്രസംഗിച്ചു. ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ യുവസംരംഭകർ നടത്തുന്ന മികച്ച മുന്നേറ്റങ്ങൾക്കുള്ള വലിയ അംഗീകാരമാണു പുരസ്കാരമെന്ന് അമൽജിത് പറഞ്ഞു.
ഇന്ത്യ, ജിസിസി, മറ്റ് അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള ടൂറിസം മേഖലയിലെ പ്രമുഖർ, നയരൂപീകരണകർത്താക്കൾ, നിക്ഷേപകർ, ട്രാവൽ പ്രഫഷണലുകൾ എന്നിവർ ഇൻഡോ-അറബ് കണക്ട് 2026ൽ പങ്കെടുത്തു.
Business
കൊച്ചി: ജീവനക്കാരുടെ എണ്ണം 20 ശതമാനം വര്‍ധിപ്പിക്കാനൊരുങ്ങി ഓള്‍കാര്‍ഗോ ലോജിസ്റ്റിക്സ്. എക്സ്പ്രസ് ഡിസ്ട്രിബ്യൂഷന്‍, കണ്‍സള്‍ട്ടേറ്റീവ് ലോജിസ്റ്റിക്സ് വിഭാഗങ്ങളിലാണു ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുക.
ഇതോടെ കമ്പനിയുടെ മൊത്തം തൊഴിലാളികളുടെ എണ്ണം 9,000 ആയി ഉയരും. ഇതിനുപുറമെ, ജീവനക്കാര്‍ക്കായി പ്രത്യേക ആനുകൂല്യങ്ങളും പ്രോത്സാഹനപദ്ധതികളും പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.
Business
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഓഗസ്റ്റിൽ ഇന്ത്യയുടെ ആകെ ചരക്ക് സേവന നികുതി (ജിഎസ്ടി) പിരിവ് മുൻവർഷത്തെ അപേക്ഷിച്ച് 14.8 ശതമാനം വർധിച്ച് 1,99,853 കോടി രൂപയിലെത്തി. എന്നാൽ, ജൂലൈയിൽ രേഖപ്പെടുത്തിയ 2.11 ലക്ഷം കോടി രൂപയേക്കാൾ കുറവാണിത്.
റിഫണ്ടുകൾക്കുശേഷമുള്ള അറ്റ ജിഎസ്ടി പിരിവ് ഓഗസ്റ്റിൽ മുൻവർഷത്തെ 1.55 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് 8.3 ശതമാനം വർധിച്ച് 1.68 ലക്ഷം കോടി രൂപയായി. അറ്റ പിരിവിൽ മുൻ മാസത്തെ അപേക്ഷിച്ച് 7 ശതമാനത്തിലേറെ കുറവുണ്ടായി.
ആഭ്യന്തര വരുമാനവും ഇറക്കുമതിയിൽനിന്നുള്ള വരുമാനവും വർധിച്ചതാണ് ഓഗസ്റ്റിൽ ജിഎസ്ടി പിരിവ് ഉയരാൻ കാരണമായത്്. ആകെ ആഭ്യന്തര ജിഎസ്ടി വരുമാനം മുൻവർഷത്തെ 1,25,570 കോടി രൂപയെ അപേക്ഷിച്ച് 9.3 ശതമാനം വർധിച്ച് 1.37 ലക്ഷം കോടി രൂപയായി. ഇറക്കുമതിയിൽനിന്നുള്ള വരുമാനം വലിയ കുതിപ്പാണ് നടത്തിയത്. ഇതിൽനിന്നുള്ള ആകെ ജി.എസ്.ടി വരുമാനം 29 ശതമാനം ഉയർന്ന് 62,604 കോടി രൂപയിലെത്തി. ഒരു വർഷം മുന്‍പിത് 48,546 കോടിയായിരുന്നു.
കേന്ദ്ര ജിഎസ്ടി പിരിവ് 38,413 കോടി രൂപയും സംസ്ഥാന ജിഎസ്ടി പിരിവ് 46,316 കോടി രൂപയും ആയി. അതേസമയം ആഭ്യന്തര ഇടപാടുകളിൽനിന്നുള്ള സംയോജിയത ജിഎസ്ടി പിരിവ് 52,520 കോടി രൂപയാണ്.
ഓഗസ്റ്റിൽ ജിഎസ്ടി റിഫണ്ടുകൾ മുൻവർഷത്തെക്കാൾ 67.9 ശതമാനം വർധിച്ച് 31,795 കോടി രൂപയായി. ആഭ്യന്തര റിഫണ്ടുകൾ ഏകദേശം 72.6 ശതമാനം വർധിച്ച് 18,490 കോടി രൂപയും, ഇറക്കുമതിയിൽ നൽകിയ ജിഎസ്ടി റിഫണ്ട് ഏകദേശം 61.8 ശതമാനം വർധിച്ച് 13,305 കോടി രൂപയുമായി.
Business
കൊച്ചി: കാർഷിക കേരളം ഉത്സവ ലഹരിയിൽ അമർന്നത് ഉത്പന്ന നീക്കം കുറയാനിടയാക്കി. വ്യവസായികൾ നാടൻ കുരുമുളകിനായി പരക്കംപാഞ്ഞു. നാളികേരോത്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല. രാജ്യാന്തര റബർ വിപണി ബുള്ളിഷ് ട്രെൻഡ് നിലനിർത്തി.
കുരുമുളക് വിലയിൽ മുന്നേറ്റം
ഓണലഹരിയിൽ കാർഷിക മേഖല അമർന്നതിനാൽ ടെർമിനൽ മാർക്കറ്റിലേക്കുള്ള മുഖ്യ ഉത്പന്നങ്ങളുടെ വരവ് ഗണ്യമായി ചുരുങ്ങി. വടക്കേ ഇന്ത്യൻ വ്യവസായികൾ സുഗന്ധവ്യഞ്ജനങ്ങൾക്കായി കാത്തുനിൽപ്പ് തുടരുന്നതിനിടയിൽ കുരുമുളക് വില കയറി. ഉത്പാദകരും സ്റ്റോക്കിസ്റ്റുകളും വിൽപനയിൽനിന്നു വിട്ടുനിന്നത് അന്തർസംസ്ഥാന വാങ്ങലുകാരെ പ്രതിസന്ധിലാക്കി.
ഉത്തരേന്ത്യൻ വ്യവസായികൾക്കൊപ്പം ചില ഇറക്കുമതിക്കാരും അവരുടെ പ്രതിനിധികളെ ശ്രീങ്കയിലേക്കയച്ച് പുതിയ കച്ചവടങ്ങൾക്കു നീക്കം നടത്തുന്നതായാണ് പുതിയ പ്രചരണം. പ്രതികൂല വാർത്തകൾ പരത്തി കാർഷിക മേഖലയിലും വിപണികളിലും ആശയക്കുഴപ്പം സൃഷ്ടിച്ച് കുറഞ്ഞ വിലയ്ക്ക് മുളക് കൈക്കലാനുള്ള നീക്കങ്ങൾ അരങ്ങേറുന്നുണ്ട്.
എന്തുകൊണ്ട് വ്യവസായികൾ കൊളംബോയിക്കു തിരിഞ്ഞു? നാടൻ മുളക് ഇവിടെനിന്ന് ആവശ്യാനുസരണം കണ്ടെത്താനാകാത്തതിനാൽ. അപ്പോൾ ചരക്കുക്ഷാമം രൂക്ഷമെന്ന കാര്യം വ്യക്തം. കുരുമുളക് വില 740ലേക്ക് ഉയരുമെന്ന പ്രതീക്ഷ കാർഷിക മേഖലയും സ്റ്റോക്കിസ്റ്റുകളും നിലനിർത്തുകയാണ്.
കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 69,500 രൂപയിൽനിന്നും 70,000 രൂപയായി. ഗാർബിൾഡ് 71,500 രൂപയിൽനിന്ന് 72,000ലേക്കു കയറി. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 7650 ഡോളറാണ്. വിയറ്റ്നാം 6400 ഡോളറും ഇന്തോനേഷ്യ 6700 ഡോളറും ബ്രസീൽ 6000 ഡോളറും മലേഷ്യ 9300 ഡോളറും മുളകിനു രേഖപ്പെടുത്തി.
നടപ്പ് വർഷം ആദ്യ പകുതിയിൽ അമേരിക്ക ഇറക്കുമതി നടത്തിയത് മൊത്തം 47,600 ടൺ കുരുമുളകാണ്. ഇതിൽ വിയറ്റ്നാമിൽനിന്നുള്ള ചരക്കാണ് 80 ശതമാനവും. യുഎസിലേക്കുള്ള വിയറ്റ്നാമിന്റെ കയറ്റുമതി 38,200 ടണ്ണാണ്.
വിയറ്റ്നാം, ഇന്തോനേഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനക്ഷമതയിൽ ഇടിവു സംഭവിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ ക്രിസ്മസ്-ന്യൂ ഇയർ ഡിമാൻഡിൽ ആഭ്യന്തര വില കുതിച്ചുകയറാൻതന്നെയാണു സാധ്യതയെന്നാണ് വിയറ്റ്നാമിലെ വൻകിടക്കാരുടെ കണക്കുകൂട്ടൽ.
ആവശ്യക്കാരില്ലാതെ കാങ്കയവും കൊച്ചിയും
ദക്ഷിണേന്ത്യൻ വിപണികളിൽ നാളികേരോത്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല. കേരളത്തിൽനിന്നുള്ള ആവശ്യക്കാരുടെ അഭാവം മൂലം കാങ്കയം മാർക്കറ്റിൽ വെളിച്ചെണ്ണ 22,850 രൂപയിൽ സ്റ്റെഡി, കൊച്ചിയിൽ പിന്നിട്ട മൂന്നാഴ്ചയായി എണ്ണ വില 25,500 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ലേലത്തിൽ പിടിമുറുക്കി കയറ്റുമതിക്കാർ
ഏലക്ക ലേലത്തിനെത്തിയതിൽ വലിയ പങ്കും ശേഖരിക്കാൻ ഉത്തരേന്ത്യൻ ആവശ്യക്കാർക്കൊപ്പം കയറ്റുമതിക്കാരും മത്സരിച്ചു. വിവിധ മേഖലയിൽനിന്ന് ഏലത്തിന് എത്തിയ അന്വഷണങ്ങളുടെ മികവിൽ ശരാശരി ഇനങ്ങൾ കിലോ 3060 രൂപയിലും വലിപ്പം കൂടിയ ഇനങ്ങൾ 4100 രൂപയിലും വാരാവസാനം കൈമാറി.
വില്ലനായി വീണ്ടും മഴ
കാർഷിക മേഖല ഓണലഹരിയിൽ അമർന്നതിനാൽ ഉത്പാദന കേന്ദ്രങ്ങളിൽനിന്നുള്ള ചരക്കു നീക്കം ഗണ്യമായി കുറഞ്ഞു. ഇതിനിടയിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ അനുഭവപ്പെട്ടത് ഒരു വിഭാഗം കർഷകരെ റബർ ടാപ്പിംഗിൽനിന്നും പിൻതിരിപ്പിച്ചു. അതേസമയം, ടയർ വ്യവസായികളിൽനിന്നുള്ള അന്വേഷണങ്ങളുടെ അഭാവത്തിൽ കൊച്ചി, കോട്ടയം വിപണികളിൽ ഷീറ്റ് വിലയിൽ കാര്യമായ മാറ്റമില്ല, നാലാം ഗ്രേഡ് കിലോ 276 രൂപയിലും ലാറ്റക്സ് 194 രൂപയിലും നിലകൊണ്ടു.
ബാങ്കോക്കിൽ റബർ കിലോ 266 രൂപയിൽ കൈമാറി. അവധി വ്യാപാര കേന്ദ്രങ്ങളിൽ നിക്ഷേപകർ താത്പര്യം കാണിച്ചു. ജപ്പാൻ ഒസാക്കയിൽ റബർ 439 യെന്നിൽനിന്ന് 445ലെ നിർണായക പ്രതിരോധം തകർന്ന് 446 യെൻ വരെ കയറി. റബറിന് 452 യെന്നിലെ പ്രതിരോധം മുന്നിൽക്കണ്ട് ലാഭമെടുപ്പിനു നീക്കം നടത്താം. സാങ്കേതികമായി വീക്ഷിച്ചാൽ ഓവർ ബോട്ടായി മാറാനുള്ള സാധ്യതകളും നിക്ഷേപകരെ ലാഭമെടുപ്പിനു പ്രേരിപ്പിക്കാം.
Business
സാൻഫ്രാൻസിസ്കോ: ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യ കരുത്താർജിക്കുന്ന പശ്ചാത്തലത്തിൽ, വർധിച്ചുവരുന്ന സൈബർ ഭീഷണികളെ നേരിടാൻ സുരക്ഷാ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കണമെന്ന ആവശ്യവുമായി പ്രമുഖ ടെക് ഭീമന്മാർ രംഗത്ത്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഓപ്പൺഎഐ എന്നിവരുൾപ്പെടെ നൂറിലധികം മുൻനിര സാങ്കേതിക കമ്പനികളാണ് സൈബർ പ്രതിരോധം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന കാരണത്താൽ മുൻനിര എഐ ഗവേഷണ സ്ഥാപനമായ ആന്ത്രോപിക് തങ്ങളുടെ ശക്തമായ 'മിഥോസ്' മോഡലിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അത്യാധുനിക എഐ മോഡലുകൾ വികസിപ്പിക്കുന്ന കമ്പനികൾ സൈബർ പ്രതിരോധത്തിനൊപ്പം നിൽക്കണമെന്ന ആഹ്വാനവുമായി ടെക് കമ്പനികൾ രംഗത്തെത്തിയത്. നിർണായക പശ്ചാത്തല സൗകര്യങ്ങൾ സംരക്ഷിക്കുന്ന സുരക്ഷാ വിഭാഗങ്ങൾക്ക് ആവശ്യമായ ഫണ്ടിംഗ്, പരിശീലനം, മോഡലുകളിലേക്കുള്ള സുരക്ഷിതമായ പ്രവേശനം എന്നിവ ഉറപ്പാക്കണമെന്ന് സംയുക്ത കത്തിൽ കമ്പനികൾ ആവശ്യപ്പെടുന്നു.
"അഭൂതപൂർവമായ ഹാക്കിംഗ് തരംഗം വരുന്നു'
എഐ ഉപയോഗിച്ചുള്ള വലിയൊരു സൈബർ ആക്രമണ പരമ്പരയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് ടെക്നോളജി നിരീക്ഷണ സംഘടനയായ "സിവ് എഐ' (CivAI) ഗവേഷണ വിഭാഗം തലവൻ ആൻഡ്രൂ യൂൻ മുന്നറിയിപ്പ് നൽകി. ഇതിന്റെ പൂർണ ഉത്തരവാദിത്വം പ്രസ്താവനയിൽ ഒപ്പുവച്ച കമ്പനികൾക്കു കൂടിയുണ്ടെന്നും, പ്രതിരോധ നടപടികൾക്കായി പ്രഖ്യാപിച്ച വൻ ഫണ്ടിംഗ് ലഭ്യമാക്കാൻ കമ്പനികൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഹാക്കിംഗ് നടത്താൻ ശേഷിയുള്ള എഐ വികസനത്തിന്റെ വേഗം കുറയ്ക്കുന്നതിനുള്ള നിർദേശങ്ങളൊന്നും ഈ സംയുക്ത പ്രസ്താവനയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
സർക്കാരുകളും സൈബർ സുരക്ഷാ വിദഗ്ധരും സാങ്കേതിക കമ്പനികളും ഒത്തുചേർന്ന് അത്യാധുനിക എഐ മോഡലുകളുടെ ശേഷിക്ക് അനുസൃതമായി സുരക്ഷാ സംവിധാനങ്ങൾ മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നു കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
നിയന്ത്രണങ്ങൾക്ക് നീക്കം
സൈബർ ഭീഷണികൾ തടയാൻ അമേരിക്കയിൽ ജനപ്രതിനിധികൾ പുതിയ നിയമനിർമാണത്തിനൊരുങ്ങുകയാണ്. അപകടകരമായ എഐ സംവിധാനങ്ങളുടെ പ്രവർത്തനം അടിയന്തരമായി നിർത്തിവയ്ക്കാൻ അധികാരികൾക്ക് അധികാരം നൽകുന്ന "കിൽ സ്വിച്ച് ആക്റ്റ്' ആണ് യുഎസ് സെനറ്റർമാർ നിർദേശിച്ചിരിക്കുന്നത്.
മനുഷ്യരേക്കാൾ ബുദ്ധിശാലികളായി എഐ വളരുന്ന സാഹചര്യം വന്നാൽ മനുഷ്യരാശി വൻ അപകടത്തിലാകുമെന്ന് എഐ രംഗത്തെ മുൻനിര ഗവേഷകനും നോബൽ പുരസ്കാര ജേതാവുമായ ജെഫ്രി ഹിന്റൺ ബിബിസിക്കു നൽകിയ അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകി. ഗൂഗിളിലെ തന്റെ ദീർഘകാല എഐ ഗവേഷണങ്ങൾക്കു ശേഷമാണ് സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയെക്കുറിച്ച് ഹിന്റൺ ആശങ്ക പങ്കുവച്ചത്.
Business
ആഭ്യന്തര ഫണ്ടുകൾ കനത്ത നിക്ഷേപകരായെങ്കിലും വിദേശ ഓപ്പറേറ്റർമാരുടെ വിൽപനയ്ക്കു മുന്നിൽ പിടിച്ചുനിൽക്കാൻ മൂന്നാം വാരവും വിപണിക്കായില്ല. അതേസമയം പ്രദേശിക നിക്ഷേപകർക്കു പ്രതീക്ഷ പകരാൻ തിരിച്ചുവരവിനു ശ്രമങ്ങൾ തെളിയുന്നു. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ താത്പര്യം രൂപയ്ക്ക് താങ്ങായ സാഹചര്യത്തിൽ ഓഹരി സൂചിക നേട്ടത്തിലേക്കു ചുവടുവയ്ക്കാം.
സെൻസെക്സ് 276 പോയിന്റും നിഫ്റ്റി 76 പോയിന്റും നഷ്ടത്തിലാണ്. ഒരു കൺസോളിഡേഷൻ അരങ്ങേറുന്നതായി അടിയോഴുക്കുകൾ വ്യക്തമാക്കുന്നു. വാരാന്ത്യം ടെക്നോളജി വിഭാഗം ഓഹരികളിലെ വാങ്ങൽ താത്പര്യം ദിശയിൽ മാറ്റങ്ങൾക്കുള്ള സൂചനയാവാം.
വിദേശ നിക്ഷേപകർ മൊത്തം 5338.06 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഇതിനിടയിൽ 3277.82 കോടി രൂപയുടെ വാങ്ങലും നടത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ മൊത്തം 19,309.93 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. ഓഗസ്റ്റിൽ ആഭ്യന്തര ഫണ്ടുകൾ 53,680 കോടി രൂപയുടെ വാങ്ങൽ നടത്തി.
നിഫ്റ്റിക്ക് ഒരു നിശ്ചിത ടാർജിറ്റിൽനിന്ന് ഇനിയും പുറത്തുകടക്കാനായില്ല. മുൻവാരം വ്യക്തമാക്കിയ 24,399ലെ പ്രതിരോധത്തിലേക്ക് അടുക്കാനുള്ള ശ്രമം 24,373 പോയിന്റിൽ അവസാനിച്ചു. ഇതിനിടയിൽ വിപണി 24,082 പോയിന്റിലേക്ക് താഴ്ന്നു, ഈ അവസരത്തിൽ 24,064ൽ കഴിഞ്ഞവാരം സൂചിപ്പിച്ച സപ്പോർട്ട് നിഫ്റ്റി നിലനിർത്തി, വ്യാപാരാന്ത്യം 24,175ലാണ്.
നിഫ്റ്റിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 24,047ൽ ആദ്യ സപ്പോർട്ട്, ഇത് നഷ്ടപ്പെട്ടാൽ 23,919-23,628ലേക്കു തളരാം. മുന്നേറിയാൽ 24,338-24,501ൽ പ്രതിരോധമുണ്ട്. വിപണിയുടെ 20 ഡിഎംഎ ആയ 24,375നും 50 ഡിഎംഎ ആയ 24,208നും താഴെ ക്ലോസ് ചെയ്തത് ദുർബലാവസ്ഥയ്ക്ക് ഇടയാക്കാം.
നിഫ്റ്റി ഫ്യൂച്ചേഴ്സ് സെപ്റ്റംബർ 24,391ൽനിന്നു വൻ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വാരാന്ത്യം 24,342ലാണ്. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 67 ലക്ഷം കരാറുകളിൽനിന്ന് ഏകദേശം ഇരട്ടിയോളമുയർന്ന് 155 ലക്ഷമായി. നിരക്ക് താഴുകയും ഓപ്പൺ ഇന്ററസ്റ്റ് ഉയരുകയും ചെയ്ത പശ്ചാതലത്തിൽ വിൽപനക്കാർ പിടിമുറുക്കിയെന്നു വിലയിരുത്താം. എന്നാൽ ഓഗസ്റ്റ് കരാറിൽനിന്ന് സെപ്റ്റംബറിലേക്കുള്ള റോൾ ഓവർ കണക്കിലെടുത്താൽ ഓപ്പൺ ഇന്ററസ്റ്റിലെ മുഴുവനും പുതിയ ഷോർട്ട് പൊസിഷനാവില്ല.
സെൻസെക്സ് 77,540 പോയിന്റിൽനിന്ന് 77,966ലേക്കു മുന്നേറിയ ഘട്ടത്തിലെ വിൽപന സമ്മർദത്തിൽ 76,931ലേക്ക് ഇടിഞ്ഞു. കഴിഞ്ഞവാരം സൂചിപ്പിച്ച 76,892 പോയിന്റിലെ താങ്ങ് നിലനിർത്തി വ്യാപാരാന്ത്യം സെൻസെക്സ് 77,264 പോയിന്റിലാണ്. ഈ വാരം 77,843ലെ പ്രതിരോധ മേഖലയിലേക്കു ചുവടുവയ്ക്കാനായാൽ 78,422നെ തുടർന്നുള്ള ദിവസങ്ങളിൽ കൈപ്പിടിയിലൊതുക്കാം. മുൻനിര ഓഹരികളിലെ വിൽപന സമ്മർദം തുടർന്നാൽ 76,808-76,3524ലേക്കു തിരുത്തൽ സാധ്യത.
പ്രത്യേക വിദേശനാണയ നിക്ഷേപ പദ്ധതിയുടെ കാലാവധി അവസാനിക്കും മുമ്പ് ഡോളർ ലഭ്യത വർധിച്ചത് രൂപയ്ക്കു നേട്ടമായി. രൂപയുടെ മൂല്യം 95.68ൽനിന്നു 95.74ലേക്കു ദുർബലമായ ശേഷമുള്ള തിരിച്ചുവരവിൽ 95.33ലേക്കു ശക്തിപ്രാപിച്ചു, ക്ലോസിംഗിൽ 95.36ലാണ്.
റിസർവ് ബാങ്കിന്റെ പ്രത്യേക നിക്ഷേപ ജാലകം ഇന്നവസാനിക്കും. പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണം ലഭിച്ചതിനാൽ സെപ്റ്റംബർ 30ന് അവസാനിക്കേണ്ട പദ്ധതി ഓഗസ്റ്റ് 31 ആക്കി. ഓഗസ്റ്റ് മധ്യം വരെ നിക്ഷേപങ്ങൾ വഴി 52.30 ബില്യൺ ഡോളറെത്തി. മറ്റു വിദേശ നാണയ വായ്പകൾ ഉൾപ്പെടെ പദ്ധതിയിൽ മൊത്തം വരവ് 56.85 ബില്യൺ ഡോളറാണ്. ഈ ശക്തമായ വരവ് ഇന്ത്യയുടെ വിദേശനാണയ ശേഖരം ഉയർത്തി. തൊട്ട് മുൻ വാരം വിദേശനാണയ കരുതൽശേഖരം 12.422 ബില്യൺ ഡോളർ ഉയർന്ന് 729.328 ബില്യൺ ഡോളറായി. ആർബിഐയുടെ പദ്ധതി അവസാനിക്കുന്നതോടെ രൂപ 95-97 റേഞ്ചിൽ വരും മാസങ്ങളിൽ സഞ്ചരിക്കാം.
ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ എസ് ആൻഡ് പി ഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ബിബിബിയിൽ നിലനിർത്തി. എസ് ആൻഡ് പി ഗ്ലോബൽ പതിനഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം 2025 ഓഗസ്റ്റിലാണ് നമ്മുടെ ഔട്ട്ലുക്ക് ‘സ്റ്റേബിൾ’ ആയി പ്രഖ്യാപിച്ചത്. ഒരു വർഷത്തിനു ശേഷം വീണ്ടും അതേ റേറ്റിംഗിൽ നിലനിർത്തി. വരും വർഷങ്ങളിൽ സാമ്പത്തിക വളർച്ച ശരാശരി ഏകദേശം ഏഴു ശതമാനത്തിൽ തുടരാം. എൽ നിനോ പ്രതിഭാസത്തിൽ കാർഷിക മേഖലയ്ക്ക് തിരിച്ചടി നേരിട്ടാൽ സാമ്പത്തിക വളർച്ചയിൽ ചെറിയ വിള്ളലിന് ഇടയുണ്ട്.
അന്താരാഷ്ട്ര തലത്തിൽ സ്വർണത്തിന് 4700 ഡോളറിലേക്ക് ഉയരാനായില്ല. ഔൺസിന് 4602 ഡോളറിൽ ഇടപാടുകൾ തുടങ്ങിയ സ്വർണം 4696 ഡോളർ വരെ ഉയർന്ന വേളയിൽ അമേരിക്ക നാണയപ്പെരുപ്പ ഭീഷണിയിലെന്ന വിവരം നിക്ഷേപകരെ ലാഭമെടുപ്പിനു പ്രേരിപ്പിച്ചു.
ഇതിനിടയിൽ പലിശ നിരക്കിൽ കടുത്ത നടപടികൾ ആവശ്യമെന്ന സൂചന ഫെഡ് ചെയർമാനിൽനിന്നും പുറത്തുവന്നത് വിൽപന സമ്മർദത്തിന് ഇടയാക്കി. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 4446 ഡോളറിലേക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 4453 ഡോളറിലാണ്. 4356 ഡോളറിലെ സപ്പോർട്ട് നിലനിൽക്കുവോളം മഞ്ഞലോഹം ബുള്ളിഷായി നിലകൊള്ളും.
Business
തിരുവനന്തപുരം: പ്രതിരോധം, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളില്‍ അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനായി പ്രമുഖ ഡീപ്ടെക് റോബോട്ടിക്സ് കമ്പനിയായ ജെന്‍ റോബോട്ടിക്സ് ടെറിട്ടോറിയല്‍ ആര്‍മിയുമായി ധാരണാപത്രം ഒപ്പിട്ടു. കോല്‍ക്കത്തയില്‍ നടന്ന ‘കൈറ്റ ആൻഡ് ടിഎ 2.0’ സിമ്പോസിയത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും (എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
റോബോട്ടിക്സ് ഗവേഷണം, സാങ്കേതികവിദ്യയുടെ വിലയിരുത്തല്‍, പരിശീലനം, സാങ്കേതികശേഷി വര്‍ധിപ്പിക്കല്‍ എന്നിവയിലാണ് ഇരുവിഭാഗവും പ്രധാനമായും സഹകരിക്കുക. അപകടകരമായ സാഹചര്യങ്ങളിലെ റോബോട്ടിക് ഉപയോഗം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, ഇടുങ്ങിയതും സുരക്ഷിതമല്ലാത്തതുമായ സ്ഥലങ്ങളിലെ പരിശോധനകള്‍, നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളുടെ വിലയിരുത്തല്‍, നിര്‍മിതബുദ്ധി അധിഷ്ഠിത റിമോട്ട് സെന്‍സിംഗ്, തദ്ദേശീയ ഗവേഷണം തുടങ്ങിയവയില്‍ സഹകരിക്കാന്‍ ധാരണാപത്രം വഴിയൊരുക്കും.
ലോകത്തിലെ ആദ്യത്തെ മാന്‍ഹോള്‍ ശുചീകരണ റോബോട്ടായ ‘ബാന്‍ഡികൂട്ട്’ വികസിപ്പിച്ച് ആഗോള ശ്രദ്ധ നേടിയ കമ്പനിയാണ് ജെന്‍ റോബോട്ടിക്സ്. നിലവില്‍ ശുചിത്വം, ആരോഗ്യസംരംക്ഷണം, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഡിഫന്‍സ് ആൻഡ് സ്പേസ് എന്നിവ ഉള്‍പ്പെടെ അഞ്ചു മേഖലകളിലേക്ക് കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.
വ്യാഴാഴ്ച നടന്ന സിമ്പോസിയത്തില്‍ ജെന്‍ റോബോട്ടിക്സ് തങ്ങളുടെ അത്യാധുനിക പ്രതിരോധ റോബോട്ടിക് സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിച്ചു. ജി-ബോട്ട്, ജെന്‍ബോട്ട്, റോബോട്ടിക് റോവര്‍, ജി-കൈ എന്ന മെഡിക്കല്‍ ഉപകരണം എന്നിവയാണു പ്രദര്‍ശിപ്പിച്ചത്.
പ്രതിരോധ-ബഹിരാകാശ മേഖലകളിലെ ഉത്പാദനവും ഗവേഷണവും ലക്ഷ്യമിട്ട് തിരുവനന്തപുരത്തെ തുമ്പയില്‍ ജെന്‍ റോബോട്ടിക്സിന്റെ പുതിയ ഉത്പാദന കേന്ദ്രം അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിനു പുറമേ ഐഎസ്ആര്‍ഒ, ഇന്ത്യന്‍ സൈന്യം എന്നിവിടങ്ങളില്‍നിന്നു വിരമിച്ച വിദഗ്ധരെയും മുതിര്‍ന്ന എൻജിനിയര്‍മാരെയും ടീമില്‍ ഉള്‍പ്പെടുത്തി പ്രതിരോധ സാങ്കേതികവിദ്യാ രംഗത്തു വലിയ ചുവടുവയ്പ്പുകള്ക്കാണ് ജെന്‍ റോബോട്ടിക്സ് ഒരുങ്ങുന്നത്.
Business
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായി സദ്യയിലെ വ്യത്യസ്ത രുചികളും ഭക്ഷണഘടനകളും തമ്മിലുള്ള വൈവിധ്യത്തെ അടിസ്ഥാനമാക്കി ബ്രിട്ടാനിയ 50-50 ചീസ് ഡിപ്ഡ് അവതരിപ്പിച്ചു.
പപ്പടം, വാഴക്കായ ചിപ്സ് തുടങ്ങിയവയുടെ ക്രഞ്ചിനെസും പായസം, പരിപ്പ് തുടങ്ങിയവയുടെ മൃദുത്വവും ഒരേ സദ്യയിൽ ഒന്നിക്കുന്നതിനെ 50-50 ചീസ് ഡിപ്ഡിലെ ക്രഞ്ചിയായ ബിസ്കറ്റും മൃദുവായ ചീസ് ഡിപ്പും തമ്മിലുള്ള സംയോജനവുമായി ബന്ധപ്പെടുത്തിയാണ് ആശയം അവതരിപ്പിച്ചത്. 50 ശതമാനം ക്രഞ്ചിയും 50 ശതമാനം മെൽറ്റിയും ചേർന്നതാണ് ബിസ്കറ്റിന്റെ നിർമാണം.
Business
കൊച്ചി: കൊച്ചി പോലുള്ള വലിയ നഗരത്തിൽ ഐടി രംഗത്തുൾപ്പടെയുള്ള കന്പനികൾക്ക് ആവശ്യമായ മികച്ച വർക്ക് സ്പേസ് ലഭിക്കുന്നില്ലെന്ന പരാതി ഇനി വേണ്ട. സ്റ്റാർട്ടപ്പുകൾക്കും വൻകിട കമ്പനികൾക്കും ഡിസ്ട്രിബ്യൂട്ടഡ് ടീമുകൾക്കുമെല്ലാം പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്നതിന് ദക്ഷിണേന്ത്യയിലെ പ്രമുഖ മാനേജ്ഡ് വർക്ക് സ്പേസ് ഓപ്പറേറ്ററായ സ്പേസ് വൺ കൊച്ചിയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കും.
കാക്കനാട് കേന്ദ്രീകരിച്ചാണു പുതിയ വികസനപദ്ധതികൾക്ക് കമ്പനി തുടക്കമിടുന്നത്. ഇൻഫോപാർക്കിൽ പുതിയ സെന്റർ തുറക്കുന്നതിനൊപ്പം നിലവിലുള്ള രണ്ടു കേന്ദ്രങ്ങളുടെ രണ്ടാംഘട്ട വികസനവും നടപ്പാക്കും. ഇതോടെ കാക്കനാട് മേഖലയിൽ മാത്രം സ്പേസ് വണ്ണിന് നാലു പ്രമുഖ കേന്ദ്രങ്ങളിലായി ആകെ 1,250 സീറ്റുകളുടെ ശേഷിയുണ്ടാകും.
ഇൻഫോപാർക്ക് ഫേസ് രണ്ടിലെ കാസ്പിയൻ ടവർ, ജെ ടവർ, റിറ്റ്സ് പ്ലാസ, സീപോർട്ട്-എയർപോർട്ട് റോഡിലെ ഇൻഫ്രാ ഫ്യൂച്ചറ എന്നിവയാണ് ഈ കേന്ദ്രങ്ങൾ. ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി, സീപോർട്ട്-എയർപോർട്ട് റോഡ് തുടങ്ങിയ പ്രധാന ബിസിനസ് ഇടനാഴികളിലാണ് ഈ കേന്ദ്രങ്ങളെല്ലാം സ്ഥിതിചെയ്യുന്നത്. സ്റ്റാർട്ടപ്പുകൾ മുതൽ വൻകിട കമ്പനികൾക്കുവരെ എപ്പോൾ വേണമെങ്കിലും പ്രവർത്തനം തുടങ്ങാവുന്ന റെഡി-ടു-മൂവ് സൗകര്യങ്ങൾക്കുപുറമെ, കസ്റ്റം-ബിൽറ്റ് ഓഫീസുകളും നൽകാനാകുമെന്ന് സ്പേസ് വൺ കോ-ഫൗണ്ടർ ആൻഡ് അക്വിസിഷൻസ് ഡയറക്ടർ സിജോ ജോസ് പറഞ്ഞു.
കൊച്ചിക്കു പുറമേ കേരളത്തിലെ മറ്റു നഗരങ്ങളിലേക്കും ദക്ഷിണേന്ത്യയിലുടനീളവും കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് സ്പേസ് വൺ. കോയമ്പത്തൂരിൽ നിലവിൽ ആറു കേന്ദ്രങ്ങൾ കമ്പനിക്കുണ്ട്. ബംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ പ്രവർത്തനമാരംഭിച്ചു. മൈസൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും വികസനത്തിനൊരുങ്ങുകയാണെന്ന് സ്പേസ് വൺ കോ-ഫൗണ്ടറും മാർക്കറ്റിംഗ് ഡയറക്ടറുമായ ജയിംസ് തോമസ് പറഞ്ഞു.
എന്തുകൊണ്ട് മാനേജ്ഡ് വർക്ക് സ്പേസ്?
സ്റ്റാർട്ടപ്പുകളുടെ അതിവേഗ വളർച്ചയും ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളുടെ (ജിസിസി) വരവും വ്യാപകമായതോടെയാണ് നഗരങ്ങളിൽ മാനേജ്ഡ് വർക്ക് സ്പേസുകൾക്കായുള്ള അന്വേഷണങ്ങൾ ഊർജിതമായത്. വർക്ക് സ്പേസ് സ്വന്തമായി കണ്ടെത്തുന്നതും അതിനുള്ള ദീർഘകാല പാട്ടക്കരാറുകളും ഉയർന്ന മൂലധനച്ചെലവും ഒഴിവാക്കുന്നതിനാണ് മാനേജ്ഡ് ഓഫീസുകളിലേക്കു കന്പനികൾ മാറുന്നത്.
തങ്ങൾക്ക് ആവശ്യമുള്ള കാലഘട്ടത്തിലേക്കു മതിയായ സൗകര്യങ്ങളോടെ ഓഫീസ് ലഭിക്കുന്നുവെന്നത് കന്പനികളെ ആകർഷിക്കുന്നതാണ്. പ്രവർത്തനച്ചെലവും കുറയ്ക്കാം. കൊച്ചിയിലുൾപ്പടെ ജിസിസികൾ, ഐടി സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, എന്റർപ്രൈസുകൾ എന്നിവയിൽനിന്ന് മാനേജ്ഡ് വർക്ക്സ്പേസുകൾക്ക് ആവശ്യക്കാർ കൂടുന്നുണ്ട്.
Business
കൊച്ചി: ബാങ്ക് ഓഫ് ബറോഡ ജീവനക്കാർ ദേശീയ കായികദിനം ആചരിച്ചു. ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ലളിത് ത്യാഗി, സഞ്ജയ് വിനായക് മുതല്യാർ, ലാൽ സിംഗ്, ബീന വാഹീദ് എന്നിവരുടെ നേതൃത്വത്തിൽ നിരവധി ജീവനക്കാർ പരിപാടിയിൽ പങ്കെടുത്തു. ടേബിൾ ടെന്നീസ്, കാരംസ്, ബാഡ്മിന്റൺ, ബാസ്കറ്റ്ബോൾ തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു.
Business
കൊച്ചി: കേരളത്തിലെ നിക്ഷേപകർക്കും വ്യവസായികൾക്കും കയറ്റുമതിക്കാർക്കും പുതിയ ബിസിനസ് അവസരങ്ങൾ കണ്ടെത്തുന്നതിനായി ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്സ് (ഇൻമെക്) ഒമാനിലേക്കു പ്രത്യേക ബിസിനസ് ഡെലിഗേഷൻ സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ ഒമ്പത്, 10 തീയതികളിൽ ഒമാനിൽ നടക്കുന്ന ഒമാൻ-ഇന്ത്യ ബിസിനസ് ഫോറം, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ടി (ഒസിസിഐ) യുടെ നേതൃത്വത്തിൽ ഇൻമെക്ക് ഒമാൻ ചാപ്റ്ററിന്റെ സഹകരണത്തോടെയാണു സംഘടിപ്പിക്കുന്നത്.
സിഇപിഎയുടെ ഭാഗമായി വ്യാപാരം, നിക്ഷേപം, ജോയിന്റ് വെഞ്ച്വേഴ്സ്, മാനുഫാക്ചറിംഗ്, ലോജിസ്റ്റിക്സ്, ഫ്രീ സോൺസ്, ഫുഡ് പ്രോസസിംഗ്, മൈനിംഗ്, റിന്യൂവബിൾ എനർജി, ഐസിടി, ടൂറിസം, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളിലെ അവസരങ്ങൾ മനസിലാക്കാനും ഒമാനി ബിസിനസ് സ്ഥാപനങ്ങളുമായി നേരിട്ടു ബന്ധപ്പെടാനും ബി2 ബി മീറ്റിംഗ്, നെറ്റ്വർക്കിംഗ് സെഷൻസ്, ഇൻഡസ്ട്രിയൽ വിസിറ്റ്സ് എന്നിവയിൽ പങ്കെടുക്കാനും ഡെലിഗേഷൻ അവസരമൊരുക്കും.താത്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക: +91 96453 73417, +91 90482 22417.
Business
എല്ലാവർക്കും ബാങ്കിംഗ് സേവനങ്ങൾ ഉറപ്പാക്കുന്നതിനായി 2014 ഓഗസ്റ്റ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച പ്രധാൻ മന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ)12 വർഷങ്ങൾ പിന്നിട്ടു. പിഎംജെഡിവൈ ഇന്ത്യൻ സാമ്പത്തിക രംഗത്ത് വലിയ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു. സമസ്ത ജനവിഭാഗങ്ങളിലേക്കും ബാങ്കിംഗ് സേവനങ്ങൾ എത്തിക്കുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ സംരംഭങ്ങളിലൊന്നായി പിഎംജെഡിവൈ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
സാമ്പത്തിക വികാസം
സമൂഹത്തിലെ ദരിദ്രർക്കും പിന്നാക്കം നിൽക്കുന്നവർക്കും ബാങ്കിംഗ് സേവനങ്ങൾ ഉറപ്പാക്കാക്കാൻ ധനകാര്യ മന്ത്രാലയം മുൻകൈയെുടക്കുന്നു. പ്രധാൻ മന്ത്രി ജൻ ധൻ യോജന വഴി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഏതൊരു പൗരനും ഇപ്പോൾ എളുപ്പത്തിൽ ബാങ്ക് അക്കൗണ്ട് തുറക്കാം. അക്കൗണ്ടിൽ മിനിമം ബാലൻസോ അക്കൗണ്ട് നിലനിർത്തുന്നതിന് പരിപാലന ഫീസോ ഇടാക്കുന്നില്ല.
എല്ലാ അക്കൗണ്ടിലും സൗജന്യ റുപേ ഡെബിറ്റ് കാർഡ് ലഭ്യമാണ്. അക്കൗണ്ട് ഉടമകൾക്ക് രണ്ടു ലക്ഷം രൂപ അപകട ഇൻഷ്വറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. ഡിജിറ്റൽ ഇടപാടുകളും സാമ്പത്തിക സുരക്ഷിതത്വവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അടിയന്തര ഘട്ടങ്ങളിൽ അക്കൗണ്ട് ഉടമകൾക്ക് 10,000 രൂപവരെ ഓവർഡ്രാഫ്റ്റ് സൗകര്യം നൽകുന്നു.
സാമൂഹിക സുരക്ഷാ പദ്ധതികൾ
പിഎം ജീവൻ ജ്യോതി ബീമാ യോജന, പിഎം സുരക്ഷാ ബീമാ യോജന തുടങ്ങിയ ജൻ സുരക്ഷാ പദ്ധതികളിലൂടെ അസംഘടിത മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികൾക്ക് ലൈഫ്, അപകട ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നതിൽ പിഎംജെഡിവൈ അക്കൗണ്ടുകൾ നിർണായക പങ്ക് വഹിക്കുന്നു.
പിഎംജെഡിവൈ അക്കൗണ്ടുകളിൽ 78% അക്കൗണ്ടുകളും ഗ്രാമീണ/ അർധ നഗര മേഖലകളിലാണ്. അക്കൗണ്ട് ഉടമകളിൽ 56 ശതമാനത്തോളം വനിതകളുടേതാണ്. രാജ്യത്തിന്റെ വിദൂര, പിന്നാക്ക പ്രദേശങ്ങളിലെ ആളുകളെക്കൂടി സാന്പത്തികവ്യവസ്ഥയിലേക്ക് ആനയിക്കുന്നതിനുള്ള പദ്ധതിയുടെ മുൻഗണനയാണ് ഇത് വ്യക്തമാക്കുന്നത്.
ജാം ത്രിത്വം: വിപ്ലവകരമായ പരിവർത്തനം
ബാങ്ക് അക്കൗണ്ടുകൾ, ആധാർ, മൊബൈൽ നമ്പറുകൾ എന്നിവ കോർത്തിണക്കിയുള്ള ജാം ത്രിത്വം സംവിധാനം ആനുകൂല്യ കൈമാറ്റം സുഗമവും സുരക്ഷിതവുമാക്കി. ഇതിലൂടെ ഫണ്ടുകളുടെ ദുരുപയോഗവും വകമാറ്റലും കാലതാമസവും ഒഴിവായി.
2026 ഓഗസ്റ്റ് 19 വരെയുള്ള നേട്ടങ്ങൾ
അക്കൗണ്ടുകൾ: അക്കൗണ്ടുകളുടെ ആകെ എണ്ണം 59.09 കോടിയിലെത്തി. ആകെയുള്ള അക്കൗണ്ട് ഉടമകളിൽ 55.7 % (32.92 കോടി) വനിതകളാണ്. ഭൂരിഭാഗം അക്കൗണ്ടുകളും (77.8 %) ഏകദേശം 45.95 കോടി ഗ്രാമീണ/ അർധനഗരപ്രദേശങ്ങളിലുമാണ്.
* നിക്ഷേപം വളർന്നു: നിക്ഷേപം 3.17 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ 12 വർഷത്തിനിടെ നിക്ഷേപം 12.8 മടങ്ങ് വർധിച്ചു. അക്കൗണ്ടുകളുടെ എണ്ണം 2.3 മടങ്ങ് വളർന്നു.
* ശരാശരി നിക്ഷേപം: 5,356 രൂപയാണ് ശരാശരി നിക്ഷേപം. കഴിഞ്ഞ 12 വർഷത്തിനിടെ ഇത് 3.4 മടങ്ങ് വർധിച്ചു.
* അക്കൗണ്ട് ഉടമകൾക്ക് 41.29 കോടി റുപേ കാർഡുകൾ നല്കി. ഇവയുടെ എണ്ണവും ഉപയോഗവും വർധിച്ചു.
വിജയത്തിനു കാരണങ്ങൾ
ദൗത്യരൂപേണയുള്ള സമീപനം, നിയന്ത്രണ പിന്തുണ, പൊതു-സ്വകാര്യ പങ്കാളിത്തം, ബയോമെട്രിക് പരിശോധനയ്ക്കായി ആധാർ പോലുള്ള ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ സമന്വയം എന്നിവയാണ് പ്രധാൻ മന്ത്രി ജൻ ധൻ യോജനയുടെ വിജയത്തിന് ആധാരം. മുമ്പ് ഔപചാരിക ബാങ്കിംഗ് സംവിധാനത്തിന് പുറത്തായിരുന്ന സാധാരണക്കാരെ സാമ്പത്തിക സേവനങ്ങളിലേക്ക് ആനയിക്കുന്നതിനും സാമ്പത്തിക ശക്തീകരണത്തിനുമുള്ള ആദ്യപടിയായി ഈ പദ്ധതി മാറി.
സന്പാദ്യം വർധിപ്പിക്കലും വായ്പാ സൗകര്യങ്ങളും
ബാങ്ക് അക്കൗണ്ടുകൾ തുറന്ന ശേഷം, സമ്പാദ്യം വർധിപ്പിക്കുന്നതിലും വായ്പകൾ പ്രാപ്യമാക്കുന്നതിലും വലിയ പുരോഗതി കൈവരിക്കാനായി. പതിവ് സമ്പാദ്യവും ബാങ്ക് അക്കൗണ്ടുകളുടെ ശരിയായ ഉപയോഗവും മുദ്ര വായ്പകൾ അടക്കമുള്ള വായ്പകൾക്ക് യോഗ്യരാക്കുന്നു. ഇത് ചെറുകിട ബിസിനസുകൾ ആരംഭിക്കാനും വിപുലീകരിക്കാനും ഇതിലുടെ വരുമാനം വർധിപ്പിച്ച് സാമ്പത്തികമായി സ്വയംപര്യാപ്തരാകാനും സഹായിക്കുന്നു.പതിമൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയുടെയും ഡിജിറ്റൽ നൂതനാശയങ്ങളുടെയും സാമ്പത്തിക ശക്തീകരണത്തിന്റെയും ദീപസ്തംഭമായി പ്രധാൻ മന്ത്രി ജൻ ധൻ യോജന തുടരുന്നു.
Business
ന്യൂഡല്‍ഹി: ഇന്ത്യയിലെ അഡ്വാന്‍സ്ഡ് ബാറ്ററി സെല്‍ ഘടക നിര്‍മാതാക്കള്‍ക്കായി ഏകദേശം 13,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഒരു പുതിയ ഇന്‍സന്റീവ് പ്രോഗ്രാം നടപ്പിലാക്കാന്‍ രാജ്യം ഒരുങ്ങുന്നു. ചൈനീസ് നിര്‍മാതാക്കളുമായുള്ള ഉത്പാദനച്ചെലവിലെ വലിയ വിടവ് കുറയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.
വൈദ്യുത വാഹനങ്ങളിലും ഊര്‍ജ സംഭരണ സംവിധാനങ്ങളിലും ഉപയോഗിക്കുന്ന ബാറ്ററി സെല്ലുകള്‍ നിര്‍മിക്കുന്നതിനായി ഇന്ത്യ നിലവില്‍ സബ്സിഡികള്‍ നല്‍കുന്നുണ്ട്. എന്നാല്‍, രാജ്യത്തെആദ്യഘട്ട ബാറ്ററി നിര്‍മാതാക്കള്‍ വിതരണ ശൃംഖലയല് വിവിധ തടസങ്ങള്‍ നേരിടുന്നുണ്ട്. അതുകൊണ്ടാണ് സെല്ലുകളില്‍ ഉപയോഗിക്കുന്ന ഘടകങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
വിവിധ മന്ത്രാലയങ്ങളുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം ഈ നിര്‍ദേശം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള എക്സ്പെന്‍ഡിചര്‍ ഫിനാന്‍സ് കമ്മിറ്റിയുടെ മുന്‍പാകെ സമര്‍പ്പിക്കും.
പ്രാദേശികമായി ബാറ്ററി വിതരണ ശൃംഖല ശക്തമാക്കുന്നതിലൂടെ രാജ്യത്തിന്റെ ഊര്‍ജ സുരക്ഷ മെച്ചപ്പെടുത്തുകയാണ് ഈ സാമ്പത്തിക സഹായ പദ്ധതിയുടെ ലക്ഷ്യം. ഇതിനെ ഒരു തന്ത്രപ്രധാന മുന്ഗണനയായാണ് സര്‍ക്കാര്‍ കാണുന്നത്. ആഗോളതലത്തില്‍ ബാറ്ററി ഉത്പാദനത്തില്‍ മുന്നില്‍ നില്ക്കുന്ന ചൈനയില്‍ നിന്നുള്ള വിലകുറഞ്ഞ ബാറ്ററികളോട് മത്സരിക്കാന്‍ ആഭ്യന്തര വ്യവസായ മേഖല നിലവില്‍ പ്രയാസം നേരിടുന്നുണ്ട്.
ഇന്‍സന്റീവ് അഞ്ചു ഘടകങ്ങള്‍ക്ക്
ആനോഡ്, കാഥോഡ് ആക്ടീവ് സാമഗ്രികള്‍, ഇലക്ട്രോലൈറ്റുകള്‍, സെപ്പറേറ്റര്‍ ഫിലിം, കോപ്പര്‍ ഫോയില്‍ എന്നീ അഞ്ച് പ്രധാന ബാറ്ററി ഘടകങ്ങള്‍ക്കാണ് നിര്‍ദിഷ്ട പ്രോത്സാഹന ആനുകൂല്യങ്ങള്‍ ലഭിക്കുക. ഇന്ത്യയിലെ ഭൂരിഭാഗം ബാറ്ററി നിര്‍മാതാക്കളും നിലവില്‍ ഈ ഘടകങ്ങള്‍ ചൈനീസ് വിതരണക്കാരില്‍ നിന്നാണ് വാങ്ങുന്നത്. ഇത് സാമ്പത്തികമായും ഭൗമരാഷ്ട്രീയപരവുമായ എതിരാളിയെ അമിതമായി ആശ്രയിക്കുന്ന സാഹചര്യമുണ്ടാക്കുകയാണ് ചെയ്യുന്നത്.ഈ വിഷയത്തില്‍ ഇന്ത്യയുടെ ഘന വ്യവസായ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
വൈകുന്ന നാഴികക്കല്ലുകള്‍
ഗിഗാ സ്കെയില്‍ സെല്‍ നിര്‍മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന കമ്പനികള്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് ആനുകൂല്യം നല്കുന്ന നിലവിലുള്ള 50 ഗിഗാവാട്ട്-അവര്‍ (GWh) അഡ്വാന്‍സ്ഡ് ബാറ്ററി ഇന്‍സന്റീവ് പ്രോഗ്രാമിന്റെ തുടര്‍ച്ചയായാണ് പുതിയ പദ്ധതി. ഘന മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാര്‍ച്ച് വരെ, മുകേഷ് അംബാനിയുടെ പുനരുപയോഗ ഊര്‍ജ വിഭാഗം, ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് എന്നിവരുള്‍പ്പെടെയുള്ള അപേക്ഷകര്‍ക്കായി 40 GWh ശേഷി മാത്രമാണ് അനുവദിച്ചത്.
എന്നാല്‍, സാങ്കേതികവിദ്യയുടെ അഭാവം, വിദഗ്ധ തൊഴിലാളികളുടെ കുറവ്, ഇറക്കുമതി ചെയ്യേണ്ട നിര്‍ണായക ഉപകരണങ്ങളുടെ തടസം അല്ലെങ്കില്‍ ഘടകങ്ങളുടെ ലഭ്യതയില്ലായ്മ എന്നിവ കാരണം പദ്ധതിയില്‍ സബ്സിഡി ലഭിച്ചവര്‍ക്ക് ഉത്പാദന നാഴികക്കല്ലുകള്‍ കൈവരിക്കുന്നതില്‍ താമസം നേരിട്ടതായി ഫെബ്രുവരി 10-ലെ പ്രസ്താവനയില്‍ മന്ത്രാലയം വ്യക്തമാക്കി.
ഒല ഇലക്ട്രിക് അടുത്തിടെയാണ് പരിമിതമായ തോതില്‍ സെല്‍ നിര്‍മാണം ആരംഭിച്ചത്. ഇത് ഏകദേശം ഏകദേശം 6 GWh ശേഷിയിലേക്ക് ഉയര്‍ത്താമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ടാറ്റ ഗ്രൂപ്പ്, ബാറ്ററി നിര്‍മാണ രംഗത്തെ പരിചയസമ്പന്നരായ എക്സൈഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, അമര രാജ എനര്‍ജി & മൊബിലിറ്റി ലിമിറ്റഡ് തുടങ്ങിയ കമ്പനികള്‍ ഭാവിയിലെ ആവശ്യകത മുന്‍നിര്‍ത്തി സെല്‍ നിര്‍മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയോ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യുന്നുണ്ട്, എങ്കിലും ഇവര്‍ സര്‍ക്കാര്‍ സഹായ പദ്ധതിക്ക് പുറത്താണ് പ്രവര്‍ത്തിക്കുന്നത്.
Business
കൊച്ചി: ജയ്പൂരിൽ നടന്ന മിസ് യൂണിവേഴ്സ് ഇന്ത്യ 2026 ഗ്രാൻഡ് ഫിനാലെയിൽ കേരളത്തിൽ നിന്നുള്ള കെസിയ ലിസ് മെജോ കിരീടം ചൂടിയപ്പോൾ വേദിയിൽ താരമായി മാറിയത് ശീമാട്ടിയും ബീന കണ്ണൻ കോട്ട്യൂറും.
ഇന്ത്യൻ പരമ്പരാഗത നെയ്ത്തുരീതികളെ ആധുനിക ഫാഷൻ സങ്കൽപ്പങ്ങളുമായി ഒരുമിപ്പിക്കുന്ന ബീന കണ്ണൻ കോട്ട്യൂറിന്റെ എക്സ്ക്ലൂസീവ് ഡിസൈനുകളാണ് വേദിയിൽ കെസിയയുടെ ആത്മവിശ്വാസത്തിനും റോയൽ ലുക്കിനും തിളക്കമേകിയത്.
ഓരോ റൗണ്ടിലും കെസിയയുടെ വ്യക്തിത്വത്തിനും പേഴ്സണൽ സ്റ്റൈലിനും അനുയോജ്യമായ രീതിയിൽ ഹെഡ് ഡിസൈനർ ജോബിനും ശീമാട്ടി സിഇഒ ബീന കണ്ണനും ചേർന്ന് പ്രത്യേകം തയാറാക്കിയ ഈ ഡിസൈനർ വസ്ത്രങ്ങൾ മിസ് യൂണിവേഴ്സ് വേദിയിലുടനീളം ശ്രദ്ധ പിടിച്ചുപറ്റി. കേരളത്തിന്റെയും ശീമാട്ടിയുടെയും പെരുമ ആഗോള തലത്തിൽ തിളങ്ങുന്നതിന്റെ സാക്ഷ്യപത്രമായി ഇത്തവണത്തെ മിസ് യൂണിവേഴ്സ് വേദി മാറിയെന്ന് ബീന കണ്ണൻ പറഞ്ഞു.
Business
തന്ത്രങ്ങൾ ഫലിക്കാതെ വന്നതോടെ വൻകിട വ്യവസായികളും അന്തർസംസ്ഥാന വ്യാപാരികളും വില ഉയർത്തി കുരുമുളക് സംഭരിച്ചു. ഉത്സവ ഡിമാൻഡിൽ ഏലം സുഗന്ധം പരത്തി. സർക്കാർ ഏജൻസികൾ വെളിച്ചെണ്ണ വില കുറച്ചതോടെ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാനുള്ള തമിഴ്നാട് ലോബിയുടെ എല്ലാ പഴുതുമടഞ്ഞു. റബർ ബുള്ളിഷ്, ടയർ ലോബി സമ്മർദത്തിൽ.
കുരുമുളകിനു വീണ്ടും വിലക്കയറ്റം
ഉത്സവ ആവശ്യങ്ങൾ മുന്നിൽക്കണ്ട് കാർഷിക മേഖല ചരക്കിറക്കുമ്പോൾ കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ കൈക്കലാക്കാനുള്ള വടക്കേ ഇന്ത്യൻ വാങ്ങലുകാരുടെ തന്ത്രം വിജയിച്ചില്ല. ഉത്പാദകർ ചരക്ക് വിൽപനയിൽ വരുത്തിയ നിയന്ത്രണങ്ങൾ ഇടപാടുകാരെ പ്രതിസന്ധിലാക്കി.
ഏതാനും ആഴ്ചകളായി അന്തർസംസ്ഥാന വ്യാപാരികൾ തണുപ്പൻ മനോഭാവം പുലർത്തി കുരുമുളക് വിലക്കയറ്റം തടയാൻ കിണഞ്ഞു ശ്രമിച്ചിരുന്നു. ഇതിനായി ചില കേന്ദ്രങ്ങളെ കൈയിലെടുത്ത് ശ്രീലങ്ക വഴി വൻതോതിൽ ചരക്ക് ഉടൻ എത്തുമെന്നു വരെ പ്രചരിപ്പിച്ച് ഉത്പാദന മേഖലയിൽ ആശങ്കപരത്താനും നീക്കംനടത്തി. അതേസമയം വിപണി തിരിച്ചുവരവ് നടത്തുമെന്ന ഒറ്റ നിലപാടിൽ ‘ദീപിക’ നിലകൊണ്ടത് കർഷകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.
ഓണാവശ്യങ്ങൾക്കുള്ള പണത്തിനായി കാർഷിക മേഖല ഉയർന്ന വിലയ്ക്കുവേണ്ടി പിടിച്ചുനിന്നതോടെ വാങ്ങലുകാർ കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 68,800 രൂപയിൽനിന്ന് 69,500 രൂപയായി ഉയർത്തി. ഗാർബിൾഡ് 71,500 രൂപയിൽ വ്യാപാരം നടന്നു.
വിയറ്റ്നാമിൽ കയറ്റുമതി ഉയർന്നു
വിയറ്റ്നാമിൽ കുരുമുളക് വിൽപനക്കാർ കുറവാണ്, വിളവെടുപ്പ് അവസാനിച്ചതോടെ വിപണികളിൽ ചരക്കുവരവ് ചുരുങ്ങിയെങ്കിലും കയറ്റുമതിക്കാർ വിലയിൽ കാര്യമായ മാറ്റം വരുത്താതെ മുളക് സംഭരണ ശ്രമത്തിലാണ്.
വിയറ്റ്നാം മുളക് വില കിലോ 1,36,000-1,39,000 ഡോങിലാണ് നീങ്ങുന്നത്. ഇതിനിടയിൽ 1,41,000 വരെ ഉയർന്നും ഇടപാടുകൾ നടന്നിരുന്നു. സാർവദേശീയ വിപണിയിൽ ടണ്ണിന് 6200 ഡോളറാണ് വിയറ്റ്നാം മുളക് വില. ഇന്ത്യൻ 7600 ഡോളറും ഇന്തോനേഷ്യ 6500 ഡോളറും ബ്രസീൽ 6000 ഡോളറും മലേഷ്യ 9300 ഡോളറും ചരക്കിനാവശ്യപ്പെട്ടു.
ഓഗസ്റ്റ് ആദ്യ പകുതിയിൽ വിയറ്റ്നാം 10,514 ടൺ കുരുമുളക് കയറ്റുമതി നടത്തി. ജൂലൈ ആദ്യ പകുതിയെ അപേക്ഷിച്ച് കയറ്റുമതി ഏഴര ശതമാനം വർധിച്ചു. അവർ ഏറ്റവും കൂടുതൽ കുരുമുളക് കയറ്റുമതി നടത്തിയത് ചൈനയിലേക്കാണ്. ഓഗസ്റ്റ് ആദ്യ പകുതിയിൽ ചൈന വിയറ്റ്നാമിൽനിന്ന് ഇറക്കുമതി നടത്തിയത് 1585 ടണ്ണാണ്. തൊട്ടു മുൻ മാസത്തെ അപേക്ഷിച്ച് 200 ശതമാനം വർധിച്ചു. ചൈനയുടെ പ്രതിവർഷ കുരുമുളക് ഉപഭോഗം ഒരു ലക്ഷം ടണ്ണിനടുത്താണ്. എന്നാൽ, അവരുടെ മൊത്തം ഉത്പാദനം കേവലം 30,000 ടൺ മാത്രമാണ്.
ചിങ്ങപ്പിറവിയിൽ ഏലത്തിന് ഉണർവ്
ചിങ്ങം പിറന്നതോടെ ലേല കേന്ദ്രങ്ങളിലേക്കുള്ള ഏലക്ക വരവിൽ ഉണർവ്. ഹൈറേഞ്ചിലെ കാലാവസ്ഥ ഏല ചെടികൾ പുഷ്പിക്കാനും കായ് പിടിക്കാനും അവസരം ഒത്തുവരുന്നത് കണ്ടു സ്റ്റോക്കിസ്റ്റുകൾ ചരക്കിറക്കി. കയറ്റുമതി മേഖലയിൽനിന്നുള്ള വാങ്ങലുകാർ പരമാവധി ഏലം സംഭരിക്കുന്നുണ്ട്.
ആഭ്യന്തര വ്യാപാരികളും ലേലത്തിൽ സജീവമായിരുന്നു. ശരാശരി ഇനങ്ങൾ കിലോ 3200 രൂപ വരെ കയറി, മികച്ചയിനങ്ങൾ 4300 രൂപയിലേക്ക് അടുത്തു. ഗ്വാട്ടിമലയിൽ പുതിയ ചരക്ക് ഒക്ടോബറിൽ വിൽപനയ്ക്കു സജ്ജമാകുമെന്നാണ് സൂചന. കാലാവസ്ഥ അനുകൂലമായതിനാൽ മുൻ വർഷത്തെ അപേക്ഷിച്ച് വിളവ് ഉയരാൻ ഇടയുണ്ട്.
സർക്കാർ ഇടപെടലിൽ ലോബി പൂട്ടി
ഓണ വേളയിൽ വെളിച്ചെണ്ണ വിപണിയിൽ കൃത്രിമ വിലക്കയറ്റ സാധ്യതകൾ പൂർണമായി തടയാൻ സംസ്ഥാന സർക്കാർ നടത്തിയ ശക്തമായ നീക്കം തമിഴ്നാട് ലോബിയെ സമ്മർദത്തിലാക്കി. ഓണ വിൽപന മുന്നിൽക്കണ്ട് നേരത്തേ കൃത്രിമ വിലക്കയറ്റത്തിന് അവർ നടത്തിയ നീക്കം പരാജയപ്പെട്ടങ്കിലും തിരുവോണത്തിന് മുന്നേ ഒരിക്കൽക്കൂടി വിപണിയെ ഉഴുതുമറിക്കാനുള്ള തയാറെടുപ്പിലായിരുന്നു കാങ്കയത്തെ വൻകിട മില്ലുകാർ.
ഇതിനിടയിലാണ് സർക്കാർ ഏജൻസികൾ വെളിച്ചെണ്ണ വില കഴിഞ്ഞ ദിവസം കുറച്ചത്. സപ്ലെക്കോ ലിറ്ററിന് 229 രൂപയായും കേര ഫെഡ് 300 രൂപയായും താഴ്ത്തിയത് തമിഴ്നാട് ലോബിയെ ഞെട്ടിച്ചു. മറ്റു മാർഗമില്ലെന്നു വ്യക്തമായതോടെ ഓണത്തിനു മുന്നേ പരമാവധി സ്റ്റോക്ക് വിറ്റുമാറാനുള്ള തത്രപ്പാടിലാണവർ. 23,500ൽ വിൽപനയ്ക്കു തുടക്കം കുറിച്ച കാങ്കയം മാർക്കറ്റ് വാരാന്ത്യം 22,850ലേക്ക് ഇടിഞ്ഞു. കൊച്ചിയിൽ വെളിച്ചെണ്ണ 25,500 രൂപയിൽ സ്റ്റെഡിയാണ്.
റബറിന് ആഗോളതലത്തിൽ മുന്നേറ്റം
ജപ്പാൻ ഒസാക്കയിൽ റബർ പുതിയ ദിശകണ്ടെത്തിയ ആവേശത്തിലാണ്. ഒരു മാസമായി കിലോ 403-436 യെന്നിൽ നിലകൊണ്ട റബർ പിന്നിട്ട വാരം 436ലെ നിർണായക പ്രതിരോധം തകർത്ത് 439 യെൻ വരെ കയറി. റബറിന് 445-452 യെന്നിൽ പ്രതിരോധമുണ്ട്. തിരുത്തലിനു ശ്രമം നടന്നാൽ 430ൽ ആദ്യ താങ്ങുണ്ട്. 419ൽ പിടിച്ചുനിൽക്കാനായില്ലങ്കിൽ സെപ്റ്റബർ രണ്ടാം പകുതിയിൽ 396 യെന്നിലേക്കു സാങ്കേതിക പരീക്ഷണങ്ങൾ നടത്താം.
പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമായത് ക്രൂഡ് ഓയിൽ വില വർധിപ്പിച്ചതോടെ സിന്തറ്റിക്ക് റബർ വിലയുമുയർന്നു. ഇതിനിടയിൽ തായ്ലൻഡിന് അവരുടെ പ്രതീക്ഷയ്ക്കെത്ത് റബർ ഉത്പാദനം ഉയർത്താനാകാത്തത് വിപണിയുടെ അടിത്തറ ശക്തമാക്കി. വാരാന്ത്യം ബാങ്കോക്കിൽ റബർ കിലോ 267 രൂപയിലാണ്.
സംസ്ഥാനത്ത് റബർ ഉത്പാദനം പിന്നിട്ട മാസങ്ങളെ അപേക്ഷിച്ച് ഓഗസ്റ്റ് ആദ്യ പകുതിയിൽ വർധിച്ചു. തെളിഞ്ഞ കാലാവസ്ഥ കണ്ട് കർഷകർ ടാപ്പിംഗിന് ഉത്സാഹിച്ചതിനിടയിൽ സ്റ്റോക്കിസ്റ്റുകൾ കൊച്ചി, കോട്ടയം വിപണികളിൽ ഷീറ്റ് വിൽപനയ്ക്കു നീക്കം നടത്തി. നാലാം ഗ്രേഡ് 27,600 രൂപയിൽനിന്ന് 27,400 രൂപയായി, അഞ്ചാം ഗ്രേഡിന് 27,100 രൂപയിൽനിന്ന് 26,900 രൂപയായി. ഒട്ടുപാൽ 18,300 രൂപയിലും ലാറ്റക്സ് 19,000 രൂപയിലുമാണ്.
Business
ഉത്സവ സീസൺ മുൻ നിർത്തി ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ കനത്ത നിക്ഷേപത്തിന് ഉത്സാഹിച്ചെങ്കിലും വിദേശ ഓപറേറ്റർമാർ വിൽപനയ്ക്കുതന്നെയാണ് മുൻതൂക്കം നൽകിയത്. ഹൈവിവെയിറ്റ് ഓഹരികൾ വിറ്റുമാറാൻ അവർ നടത്തിയ നീക്കം തുടർച്ചയായ രണ്ടാം വാരത്തിലും ഇന്ത്യൻ മാർക്കറ്റിന്റെ കരുത്തു ചോർത്തി. സെൻസെക്സ് 468 പോയിന്റും നിഫ്റ്റി സൂചിക 114 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
മധ്യപൂർവേഷ്യൻ സംഘർഷാവസ്ഥയ്ക്കിടയിൽ രാജ്യാന്തര ക്രൂഡ് ഓയിൽ വില ചൂടു പിടിക്കുന്നത് ഇന്ത്യൻ രൂപയ്ക്കു മേൽ സമ്മർദമുളവാക്കുന്നു. നാണയപ്പെരുപ്പ സാധ്യത മുൻനിർത്തി കരുതലോടെയാണ് വിദേശ നിക്ഷേപകർ വിപണിയെ സമീപിക്കുന്നത്.
പ്രതികൂല വാർത്തകളുടെ വേലിയേറ്റം തടയാൻ ആഭ്യന്തര ഫണ്ടുകൾ എല്ലാ ദിവസവും നിക്ഷപകരായിരുന്നു. മൊത്തം 13,778.62 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചിട്ടും വിപണിക്കു തിരിച്ചടി നേരിട്ടു. രണ്ടു ദിവസങ്ങളിലായി 2059.52 കോടി രൂപയുടെ നിക്ഷേപം വിദേശ ഇടപാടുകാർ നടത്തി, മറ്റ് ദിവസങ്ങളിൽ അവർ വിൽപനക്കാരായി 3661.17 കോടി രൂപയുടെ ഓഹരികൾ വിറ്റു.
നിഫ്റ്റിക്ക് മുൻവാരം നൽകിയ പ്രതിരോധത്തിലേക്ക് അടുക്കാനായില്ലെങ്കിലും ആദ്യ താങ്ങ് നിലനിർത്തുന്നതിൽ കൈവരിച്ച വിജയം പ്രദേശിക നിക്ഷേപകർക്കു പ്രതീക്ഷ സമ്മാനിച്ചു. ഈ വാരം വിപണി ഒരു കൺസോളിഡേഷനു ശ്രമം നടത്താം. 24,366 പോയിന്റിൽനിന്നു കൂടുതൽ മികവിന് അവസരം ലഭിക്കാതെ വാരമധ്യം 24,025ലേക്ക് ഇടിഞ്ഞു. കഴിഞ്ഞ ലക്കം സൂചിപ്പിച്ച 24,072ലെ താങ്ങ് തകർത്തെങ്കിലും 24,001ലേക്കുള്ള പരീക്ഷണങ്ങളുടെ ഭാഗമായി 24,025 വരെ സൂചിക സഞ്ചരിച്ചു. ഈ റേഞ്ചിലെ വാങ്ങൽ താത്പര്യത്തിൽ 24,252ലേക്ക് ഉയർന്നു.
വിപണിയുടെ മറ്റു സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ ഈവാരം 24,064ലാണ് ആദ്യ സപ്പോർട്ട്. ഒരു മികവിനു മുതിർന്നാൽ 24,399-24,547നെ ലക്ഷ്യമാക്കാമെങ്കിലും ഉയർന്ന തലങ്ങളിൽ വിൽപനക്കാർ പിടിമുറുക്കാം. ആദ്യ സപ്പോർട്ട് നഷ്ടമായാൽ 23,877ലേക്കു പരീക്ഷണങ്ങൾ നടത്താം. 20 ഡിഎംഎ ആയ 24,180ന് മുകളിൽ നീങ്ങുന്നത് ചെറിയതോതിൽ ബുള്ളിഷാണ്. ക്ലോസിംഗിൽ വിപണി 100 ഡിഎംഎ ആയ 24,396നു മുകളിൽ പിടിച്ചുനിൽക്കാൻ കഴിയാത്തത് അൽപം നെഗറ്റീവ് മനോഭാവത്തിനു കാരണമാക്കാം.
നിഫ്റ്റി ഫ്യൂച്ചേഴ്സ് സെപ്റ്റംബർ, ആദ്യ പകുതിയിൽ ശക്തമായ തിരിച്ചടി നേരിട്ടു. 24,450ൽനിന്നു 24,212ലേക്ക് ഇടിഞ്ഞ ശേഷമുള്ള തിരിച്ചുവരവിൽ 24,391ലാണ്. ഈ വാരം 24,250-24,100ലെ പ്രധാന പിന്തുണകൾ നിലനിർത്തിയാൽ ഓപറേറ്റർമാർ കൂടുതൽ താത്പര്യം കാണിക്കാം.
സെപ്റ്റംബറിന്റെ പ്രതിരോധം 24,600 റേഞ്ചിലാണ്. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് ഏകദേശം 18 ലക്ഷം കരാറുകളിൽനിന്ന് 67 ലക്ഷമായി കുതിച്ചു. നിരക്കു താഴ്ന്ന അവസരത്തിൽ ഓപ്പൺ ഇന്ററസ്റ്റിലുണ്ടായ കുതിപ്പ് പുതിയ വിൽപനക്കാരുടെ വരവിനെ വ്യക്തമാക്കുന്നു. അതായത്, 24,100ലേക്കു പരീക്ഷണ സാധ്യതകൾ തള്ളികളയാനാവില്ല.
സെൻസെക്സ് മുൻവാരത്തിലെ 78,009 പോയിന്റിൽനിന്ന് 78,048ലേക്ക് ഓപ്പണിംഗിൽ ഉയർന്നെങ്കിലും കഴിഞ്ഞവാരം സൂചിപ്പിച്ച പ്രതിരോധത്തിലേക്ക് അടുക്കും മുന്നേ വിപണിയിൽ വിൽപനക്കാർ പിടിമുറുക്കി. ഇതോടെ സെൻസെക്സിന് 77,000ലെ താങ്ങ് നഷ്ടപ്പെട്ട് 76,822ലേക്ക് ഇടിഞ്ഞു.
വ്യാപാരാന്ത്യം കരുത്ത് അൽപം തിരിച്ചുപിടിച്ച് 77,540 പോയിന്റിലാണ്. നിലവിലെ ചലനങ്ങൾ കണക്കിലെടുത്താൽ 78,118ലെ പ്രതിരോധം കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കാം. ഇതിനിടയിൽ ബ്ലൂചിപ്പ് ഓഹരികൾ ഒരിക്കൽകൂടി വിൽപനയ്ക്കിറങ്ങിയാൽ സൂചിക 76,892-76,244 റേഞ്ചിലേക്കു തിരുത്തലിനു നിർബന്ധിതമാവും. ഡെയ്ലി ചാർട്ട് പരിശോധിച്ചാൽ 76,662ൽ സപ്പോർട്ടുണ്ട്.
വിനിമയ വിപണിയിൽ ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം 95.41ൽനിന്നു 95.73ലേക്കു ദുർബലമായെങ്കിലും വ്യാപാരാന്ത്യം അൽപം കരുത്തു തിരിച്ചുപിടിച്ച് 95.68ലാണ്.
ക്രൂഡ് വില വീണ്ടും ഉയർന്നു. ബാരലിന് 90 ഡോളറിൽനിന്നു 94.40 ഡോളറായി. മുൻവാരം സൂചന നൽകിയതാണ് 91ലെ പ്രതിരോധം മറികടന്നാൽ 98 ഡോളറിലേക്കു മുന്നേറാനുള്ള പ്രവണത കാണിക്കുമെന്ന്. പുതിയ സാഹചര്യത്തിൽ ബ്രെൻഡ് ക്രൂഡ് ഓയിൽ 98-101 ഡോളറിനെ ഉറ്റു നോക്കാം. വിപണിയുടെ സപ്പോർട്ട് 87 ഡോളറിലാണ്.
ന്യൂയോർക്ക് എക്സ്ചേഞ്ചിൽ സ്വർണത്തിലെ വാങ്ങൽ താൽപര്യം ശക്തമായി. ഫണ്ടുകൾക്കൊപ്പം വിവിധ കേന്ദ്ര ബാങ്കുകളും നിക്ഷേപത്തിന് ഉത്സാഹിച്ച വിവരം പുറത്തുവന്നത് വിപണിയുടെ അടിയോഴുക്ക് ശക്തമാക്കി.
ട്രോയ് ഔൺസിന് 4376 ഡോളറിൽ ഓപ്പൺ ചെയ്ത സ്വർണം 4632 ഡോളർ വരെ കയറി, വാരാന്ത്യം നിരക്ക് 4602 ഡോളറിലാണ്. മഞ്ഞലോഹം ബുള്ളിഷ് ട്രെൻഡിൽ നീങ്ങുന്നതിനാൽ ഫണ്ടുകളുടെ സാന്നിധ്യം തുടരാം.
Business
മുംബൈ: ഇന്ത്യയിലെ പഞ്ചസാരക്ഷാമം മുതലാക്കാൻ പാക് മില്ലുടമകൾ നീക്കം തുടങ്ങിയതായി റിപ്പോർട്ട്. പഞ്ചസാര കയറ്റുമതി ചെയ്യാൻ അനുമതി നൽകണമെന്ന് പഞ്ചസാര മില്ലുടമകൾ പാക് സർക്കാരിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ആഭ്യന്തരവിപണിയിൽ പഞ്ചസാര വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ പത്തു ലക്ഷം മെട്രിക് ടൺ പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. ഒക്ടോബർ 31 വരെയുള്ള ഈ ഇളവ് മുതലാക്കാനാണ് പാക് മില്ലുടമകളുടെ നീക്കം.
എഥനോൾ ഉത്പാദനത്തിനായി കരിമ്പ് വൻതോതിൽ മാറ്റിയതും മഴക്കുറവുമാണ് ഇന്ത്യയിൽ പഞ്ചസാര ലഭ്യത കുറയാനും വില ഉയരാനും കാരണമായത്. അതേസമയം, പാക്കിസ്ഥാനിൽ നിലവിൽ 12 ലക്ഷം ടണ്ണിലധികം പഞ്ചസാര അധികമായി കെട്ടിക്കിടക്കുകയാണ്. അടുത്ത വിളവെടുപ്പ് സീസൺ ആരംഭിക്കാനിരിക്കെ ഈ അധിക സ്റ്റോക്ക് വിറ്റഴിച്ചില്ലെങ്കിൽ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന് പാക്കിസ്ഥാൻ ഷുഗർ മിൽസ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ ക്ഷാമവും അയൽരാജ്യമെന്ന നിലയിലുള്ള കുറഞ്ഞ ഗതാഗതച്ചെലവും പാക്കിസ്ഥാന് അനുകൂല ഘടകമാണ്. എന്നാൽ, ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ നയതന്ത്ര-വ്യാപാര ബന്ധങ്ങൾ നിർത്തിവച്ചിരിക്കുന്നതിനാൽ സർക്കാരുകൾ തമ്മിൽ പ്രത്യേക ധാരണയിലെത്തിയാൽ മാത്രമേ ഈ വ്യാപാരം സാധ്യമാകൂ.
പഞ്ചസാര ഇറക്കുമതി പത്തു വർഷത്തിനിടെ ആദ്യം
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇന്ത്യ പഞ്ചസാര ഇറക്കുമതിക്കു തയാറാകുന്നത്. ഇറക്കുമതി തീരുമാനത്തിനുപുറമെ, പൂഴ്ത്തിവയ്പും കൃത്രിമ വിലക്കയറ്റവും തടയാൻ വ്യാപാരികൾക്കും ബൾക്ക് ഉപഭോക്താക്കൾക്കും സർക്കാർ കർശനമായ സ്റ്റോക്ക് പരിധി ഏർപ്പെടുത്തിയിട്ടുണ്ട്.
മാസം പത്തു ടണ്ണിൽ കൂടുതൽ പഞ്ചസാര ഉപയോഗിക്കുന്ന വൻകിട ഉപഭോക്താക്കൾക്ക് 15 ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമേ കൈവശം വയ്ക്കാൻ അനുവാദമുള്ളൂ.
എഥനോൾ ഉത്പാദനത്തിനായി വൻ തോതിൽ കരിന്പ് മാറ്റുന്നതിനുപുറമെ മുൻവർഷങ്ങളെ അപേക്ഷിച്ച് പഞ്ചസാര ഉത്പാദനം 296 ലക്ഷം ടണ്ണായി കുറഞ്ഞതുമാണ് നിലവിലെ പ്രതിസന്ധിക്കു കാരണം.
ഇതോടെ റീട്ടെയിൽ വിപണിയിൽ വില കിലോഗ്രാമിന് 65 രൂപവരെയായി ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13 ശതമാനത്തോളം വർധനവാണിത്.
Business
കൊച്ചി: മാധ്യമരംഗത്തെ മികച്ച സംഭാവനകള്‍ക്ക് ആദരമര്‍പ്പിക്കുന്ന ടിഎന്‍ഐടി മീഡിയ അവാര്‍ഡ്സിന്റെ ഒന്‍പതാമത് പതിപ്പ് ഒക്ടോബര്‍ 24ന് ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടക്കും. ബംഗളൂരു ആസ്ഥാനമായ ദ ന്യൂ ഇന്ത്യന്‍ ടൈംസ് ആണ് സംഘാടകര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലെ മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് പുരസ്കാരം നല്‍കുന്നത്.
ചടങ്ങില്‍ മലയാള മാധ്യമരംഗത്തു ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ മാധ്യമപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തന മേഖലയിലെ പ്രഫഷണലുകൾ, കലാകാരന്മാര് എന്നിവരെ ആദരിക്കും. പരിപാടിയുടെ ഒരുക്കത്തിന്റെ ഭാഗമായി കൊച്ചിയിൽ നടന്ന ചടങ്ങിൽ എയു മൂവീസ് ഓടിടി പ്ലാറ്റ്ഫോമിന്റെ ലോഗോ പ്രകാശനം ചെയ്തു.
മുഹമ്മദ് ഷിയാസ് എംഎല്‍എ, സിനിമാതാരം ഗോപിക അനില്‍, ദ ന്യൂ ഇന്ത്യന്‍ ടൈംസ് സിഇഒ എ രഘു ഭട്ട്, സിനിമാസംവിധായകന് സന്തോഷ് മാഡ, എയു മൂവീസ് ഓടിടി സ്ഥാപകന്‍ സന്തോഷ്, മാധ്യമപ്രവര്‍ത്തകരായ ബാലകൃഷ്ണന് പെരിയ, ആര്. ഗോപകുമാര്‍, ഷജില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Business
കൊച്ചി: മുടിയിഴകൾക്ക് മിനുസവും തിളക്കവും നൽകുന്നതിനൊപ്പം ചുരുണ്ടുപോകുന്നതും പറന്നുനിൽക്കുന്നതുമായ മുടിയിഴകളും നിയന്ത്രിക്കാൻ സഹായിക്കുന്ന സ്ട്രീക്സ് ഷൈൻ ഹെയർ സേറം അവതരിപ്പിച്ചു.
വാൽനട്ട് ഓയിലും വൈറ്റമിൻ ഇയും അടങ്ങിയ സേറം മുടിക്ക് ഭാരമോ എണ്ണമയമോ തോന്നിക്കാതെ മൃദുവും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്നതുമായി നിലനിർത്താൻ സഹായിക്കുന്നുവെന്ന് നിർമാതാക്കൾ അവകാശപ്പെട്ടു.
Business
മുംബൈ: തുടർച്ചയായ നഷ്ടദിനങ്ങൾക്കുശേഷം ഇന്ത്യൻ ഓഹരിവിപണി നേട്ടത്തിലേക്കു തിരിച്ചെത്തി. പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റി 50യും ഉയർന്ന നിലയിലാണ് വ്യാപാരം പൂർത്തിയാക്കിയത്. യുഎസ് ട്രഷറി ബോണ്ട് വരുമാനത്തിൽ കുറവ് വന്നത്, ഷോർട്ട് കവറിംഗ്, ഇന്ത്യൻ ഓഹരിവിപണിയിലേക്ക് വിദേശ നിക്ഷേപകരുടെ വരവ് എന്നിവ കരുത്ത് പകർന്നു.
തുടർച്ചയായ നാലു സെഷനുകളിലെ ഇടിവിനുശേഷം സെൻസെക്സ് 628 പോയിന്റ് (0.82 %) ഉയർന്ന് 77,538 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.ഏഴു സെഷനുകളിലെ തുടർച്ചയായ ഇടിവിനു വിരാമമിട്ടുകൊണ്ട് നിഫ്റ്റി 154 പോയിന്റ് (0.64 %) ഉയർന്ന് 24,232ൽ വ്യാപാരം പൂർത്തിയാക്കി.
വിശാല വിപണികളും ശക്തമായ മുന്നേറ്റം നടത്തി. നിഫ്റ്റി മിഡ്കാപ് 100, നിഫ്റ്റി സ്മോൾകാപ് സൂചികകൾ യഥാക്രമം 0.41 ശതമാനവും 0.68 ശതമാനവും ഉയർന്നു.
മേഖലാ സൂചികകളിൽ നിഫ്റ്റി മീഡിയ (2.13 %), നിഫ്റ്റി റിയൽറ്റി (1.41 %) എന്നിവ മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ, പൊതുമേഖല ബാങ്ക് ഓഹരികൾ നഷ്ടത്തിലേക്കു വീണു. എൻഎസ്ഇയിൽ 2108 ഓഹരികൾ നേട്ടത്തിലും 1405 ഓഹരികൾ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. 119 ഓഹരികളുടെ വിലയിൽ മാറ്റമൊന്നുമുണ്ടായില്ല.
വിപണിയുടെ നേട്ടത്തിലുള്ള കാരണങ്ങൾ
ഈ ആഴ്ചയുടെ തുടക്കത്തിൽ 30 വർഷത്തെ ട്രഷറി ബോണ്ട് യീൽഡ് 2007 ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. ഈ കുത്തനെയുള്ള വർധന തടയുന്നതിന്റെ ഭാഗമായി, ദീർഘകാല കടപ്പത്രങ്ങളുടെ തിരിച്ചെടുക്കൽ തുക ഇരട്ടിയാക്കുമെന്ന് യുഎസ് ട്രഷറി വ്യക്തമാക്കി. ഇതിന്റെ ഫലമായി യുഎസ് ബോണ്ട് വരുമാനം കുറഞ്ഞു.
ഇന്ത്യൻ വിപണികളെ സംബന്ധിച്ചിടത്തോളം യുഎസ് ബോണ്ട് വരുമാനം കുറയുന്നത് വളർന്നുവരുന്ന വിപണികളിലേക്ക് വിദേശ നിക്ഷേപം ഒഴുകിയെത്തുന്നതിനു സഹായകമാകും.
വിദേശ സ്ഥാപന നിക്ഷേപകർ ഇന്ത്യൻവിപണിയിൽ തുടർച്ചയായ രണ്ടു ദിവസം വാങ്ങലുകാരായെത്തിയത് കരുത്തായി. ബുധാനാഴ്ച 407 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ് ഇവർ വാങ്ങിയത്. വിദേശ നിക്ഷേപകരുടെ കടന്നുവരവ് ഇന്ത്യൻ വിപണിയിൽ ദീർഘനാളത്തെ വിറ്റഴിക്കലിനുശേഷം പൊതുവായ നിക്ഷേപക അന്തരീക്ഷം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.
Business
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ മൊത്തം കടബാധ്യത ചരിത്രത്തിലാദ്യമായി 40 ട്രില്യൺ (40 ലക്ഷം കോടി) ഡോളർ എന്ന റിക്കാർഡ് തലത്തിലേക്ക് ഉയർന്നു. നികുതി ഇളവുകൾ മൂലം വരുമാനത്തിലുണ്ടായ കുറവും സാമൂഹികക്ഷേമ പദ്ധതികൾക്കും പലിശ തിരിച്ചടവിനുമുള്ള ഭാരിച്ച ചെലവുകളുമാണ് രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിട്ടതെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നു.
2017 ജനുവരിയിൽ ട്രംപ് ആദ്യമായി അധികാരമേൽക്കുമ്പോൾ 19.95 ട്രില്യൺ ഡോളറായിരുന്ന കടമാണ് ഇപ്പോൾ ഇരട്ടിയായത്. ട്രംപിന്റെ രണ്ടു ഭരണകാലയളവിലുമായി 11.6 ട്രില്യൺ ഡോളറിന്റെയും ജോ ബൈഡന്റെ നാലു വർഷത്തെ ഭരണകാലത്ത് 8.4 ട്രില്യൺ ഡോളറിന്റെയും കടം വർധനവുണ്ടായി. കോവിഡ് പ്രതിരോധത്തിനായി നൽകിയ അടിയന്തര ധനസഹായങ്ങളും സാമ്പത്തിക അസന്തുലിതാവസ്ഥയുമാണ് ഇതിനു പ്രധാന കാരണം.
ഏറ്റവും വലിയ വിദേശ കടദാതാവ് ജപ്പാൻ
ട്രഷറി സെക്യൂരിറ്റികൾ (ബോണ്ടുകൾ) വാങ്ങുന്നതിലൂടെ അമേരിക്കയ്ക്കു വായ്പ നൽകുന്ന രാജ്യങ്ങളിൽ ജപ്പാനാണ് മുന്നിൽ. വിദേശനാണ്യ ശേഖരത്തിന്റെ സുരക്ഷിതത്വത്തിനും ‘യെൻ’ കറൻസിയുടെ മൂല്യനിയന്ത്രണത്തിനുമായാണ് യുഎസ് ബോണ്ടുകൾ ജപ്പാൻ കൈവശം വച്ചിരിക്കുന്നത്. ചൈനയും വൻതോതിൽ യുഎസ് ബോണ്ടുകൾ വാങ്ങിക്കൂട്ടുന്നുണ്ട്.
Business
കൊച്ചി: പ്രമുഖ സ്വർണപ്പണയ ബാങ്കിതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡിന്റെ (നേരത്തേ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ്) അറ്റാദായത്തിൽ വർധന. ജൂൺ 30ന് അവസാനിച്ച സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ കമ്പനിയുടെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 232.73 ശതമാനം വർധിച്ച് 100.29 കോടി രൂപയായി ഉയർന്നു.
ആകെ കൈകാര്യം ചെയ്യുന്ന ആസ്തി വാർഷികാടിസ്ഥാനത്തിൽ 58.53 ശതമാനം വളർച്ചയോടെ 7,098.38 കോടിയിലെത്തി. നടപ്പ് സാമ്പത്തികവർഷത്തെ ആദ്യ പാദത്തിൽ കമ്പനിയുടെ ആകെ വരുമാനം 76.38 ശതമാനം വർധിച്ച് 399.64 കോടി രൂപയായി രേഖപ്പെടുത്തി.
2026 ജൂൺ 30ലെ കണക്കനുസരിച്ച് ആകെ നിഷ്ക്രിയ ആസ്തി 0.59 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 0.24 ശതമാനമായും നിലനിർത്തി. കമ്പനിയുടെ ലാഭക്ഷമതയും ആസ്തിവിനിയോഗവും വ്യക്തമാക്കുന്ന ആസ്തിയിൽ നിന്നുള്ള ലാഭനിരക്ക് 2026 മാർച്ച് 31ലെ 2.84 ശതമാനത്തിൽനിന്ന് 5.17 ശതമാനമായി വർധിച്ചു. കമ്പനിയുടെ ശാഖകളുടെ എണ്ണം 958ൽനിന്ന് 994 ആയി ഉയർന്നു. വിവിധ പ്രദേശങ്ങളിലേക്കു ശാഖാശൃംഖല വിപുലീകരിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.
നടപ്പ് സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ ലാഭം, ആസ്തി, ശാഖാശൃംഖല എന്നിവയിലെല്ലാം മികച്ച വളർച്ചയോടെയാണ് മുത്തൂറ്റ് എംക്രെഡ് തുടക്കം കുറിച്ചതെന്ന് എംഡി മാത്യു മുത്തൂറ്റ് പറഞ്ഞു. കാര്യക്ഷമമായ പ്രവർത്തനങ്ങളും മികച്ച ആസ്തി ഗുണമേന്മയുമാണ് ആദ്യപാദത്തിലെ നേട്ടത്തിനു കാരണമെന്ന് മുത്തൂറ്റ് എംക്രെഡ് സിഇഒ പി.ഇ. മത്തായി പറഞ്ഞു.
Business
തൃശൂർ: അതിരപ്പിള്ളി സിൽവർ സ്റ്റോം പാർക്സ് ആൻഡ് റിസോർട്ട്സ് ലിമിറ്റഡിൽ രാജ്യാന്തര നിലവാരമുള്ള കേബിൾ കാറുകളായ സ്കൈ സ്റ്റോമിന്റെ ഉദ്ഘാടനം 23നു വൈകുന്നേരം നാലിനു മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. അത്യാധുനിക ജംഗിൾ സ്റ്റോമിന്റെ ഉദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിക്കും. മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ഒ.ജെ. ജനീഷ്, ബെന്നി ബഹനാൻ എംപി, സനീഷ് കുമാർ ജോസഫ് എംഎൽഎ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും.
പശ്ചിമഘട്ട വനമേഖല, സിൽവർ സ്റ്റോം പാർക്ക്, ചാലക്കുടിപ്പുഴ എന്നിവയുടെ കാഴ്ചകൾ ആസ്വദിച്ചു ഫോറസ്റ്റ് വില്ലേജായ ജംഗിൾ സ്റ്റോമിൽ എത്തുന്ന വിധത്തിലാണു കേബിൾ കാറുകളുടെ സജ്ജീകരണം. പുതുതായി ആരംഭിക്കുന്ന 25 റൈഡുകളും എട്ട് ഹൈ ത്രില്ലിംഗ് വാട്ടർ റൈഡുകളും ഏഴ് അഡ്വഞ്ചർ അമ്യൂസ്മെന്റ് റൈഡുകളും ഒന്നിച്ചുള്ള ഇന്ത്യയിലെ ആദ്യ പാർക്കാണു സിൽവർ സ്റ്റോം.
വാട്ടർ തീംപാർക്ക്, സ്നോ പാർക്ക്, കേബിൾ കാർ, ഫോറസ്റ്റ് വില്ലേജ്, റിസോർട്സ് എന്നിവ ഒരു കുടക്കീഴിൽ ഒരുക്കിയതിന്റെ റിക്കാർഡും സിൽവർ സ്റ്റോം സ്വന്തമാക്കിയെന്നു മാനേജിംഗ് ഡയറക്ടർ എ.ഐ. ഷാലിമാർ പറഞ്ഞു.
2025ൽ ജംഷഡ്പുരിൽ സ്നോപാർക്ക് ആരംഭിച്ചു. 150 കോടിയുടെ വികസനമാണു പാർക്കിൽ നടക്കുന്നത്. ലക്നൗവിൽ ഫാമിലി എന്റർടെയ്ൻമെന്റും സ്നോപാർക്കും ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ പി.കെ. അബ്ദുൽ ജലീൽ, പ്രൊമോട്ടർ വി.എ. സിറാജ്, സ്വതന്ത്ര ഡയറക്ടർ കെ. അരവിന്ദാക്ഷൻ, സിഎഫ്ഒ കെ. രാമചന്ദ്രൻ, മാർക്കറ്റിംഗ് മാനേജർ ഷാജിത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Business
കൊച്ചി: സ്ത്രീകൾക്കായി യെസ് എസെൻസ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി യെസ് ബാങ്ക്. പർച്ചേസുകൾക്കുള്ള മികച്ച റിവാർഡുകൾക്കൊപ്പം തന്നെ ആരോഗ്യ പരിശോധനാസൗകര്യങ്ങളും മറ്റ് ലൈഫ്സ്റ്റൈൽ ആനുകൂല്യങ്ങളും സമന്വയിപ്പിക്കുന്നതാണ് പുതിയ ക്രെഡിറ്റ് കാർഡ്.
യുവ പ്രഫഷണലുകൾ, ശമ്പള വരുമാനക്കാർ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ മികച്ച രീതിയിൽ ഉപയോഗിക്കുന്ന സ്ത്രീകൾ തുടങ്ങിയവരെ ലക്ഷ്യമിട്ടാണു യെസ് എസെൻസ് കാർഡ് പുറത്തിറക്കിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.
Business
കൊച്ചി: രാജ്യത്തെ സൈബർ സുരക്ഷാമേഖലയ്ക്കു ദിശാബോധം നൽകുന്ന കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെസിഎസ്എസ്) കൊച്ചിയിൽ നടക്കും. ‘നിർമിതബുദ്ധിയുടെ കാലത്തെ സൈബർ പ്രതിരോധശേഷി’എന്ന വിഷയത്തിൽ സെപ്റ്റംബർ അഞ്ചിന് ലേ മെറിഡിയൻ ഹോട്ടലിലാണു ഉച്ചകോടി .
എഫ്9 ഇൻഫോടെക്കിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും (കെഎസ്യുഎം) സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്. ഡിഎസ്സിഐ, ടൈ കേരള, കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് എന്നിവയാണ് പ്രധാന പങ്കാളികൾ.
ഡിജിറ്റൽ സുരക്ഷയിൽ കേരളത്തെ മുന്നിലെത്തിക്കാനും ആഗോളതലത്തിൽ ശ്രദ്ധേയമായ ടെക് ഹബായി കൊച്ചിയെ വളർത്താനും ലക്ഷ്യമിടുന്ന ഉച്ചകോടിയെ, ഒറാക്കിൾ, ആമസോൺ വെബ് സർവീസസ് (എഡബ്ല്യുഎസ്), ഗൂഗിൾ, മൈക്രോസോഫ്റ്റ്, സിസ്കോ, സീസ്കെലെർ തുടങ്ങിയ പ്രമുഖ സാങ്കേതിക സ്ഥാപനങ്ങൾ പിന്തുണയ്ക്കുന്നുണ്ട്. തത്സമയ എഐ അറ്റാക്ക് സിമുലേഷനുകൾ, ടെക്നിക്കൽ മാസ്റ്റർ ക്ലാസുകൾ എന്നിവ ഉച്ചകോടിയിലുണ്ടാകും.
ഇന്ത്യൻ സൈബർ സുരക്ഷാരംഗത്തെ മികച്ച സംഭാവനകൾക്കുള്ള പ്രഥമ കെസിഎസ്എസ് സൈബർ എക്സലൻസ് അവാർഡുകൾ ഉച്ചകോടിയിൽ വിതരണം ചെയ്യുമെന്ന് എഫ് 9 ഇൻഫോടെക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജയകുമാർ മോഹനചന്ദ്രൻ, ചീഫ് ടെക്നോളജി ഓഫീസർ രാജേഷ് രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.
Business
കൊച്ചി: ഉത്സവകാലത്തിനു മുന്നോടിയായി റെയിൽവേയുമായി സഹകരിച്ച് ആമസോൺ ഇന്ത്യ വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രെയ്റ്റ് കോറിഡോറിലെ പ്രവർത്തനങ്ങൾ വിപുലീകരിച്ചു. ഡിഎഫ്സിസിഐഎല്ലുമായി സഹകരിച്ചാണ് പുതിയ നീക്കം.
ഇതോടെ വെസ്റ്റേൺ ഡിഎഫ്സിയിലെ ആദ്യ ജോയിന്റ് പാഴ്സൽ പ്രോഡക്ട്–റാപ്പിഡ് കാർഗോ സർവീസ് ട്രെയിനിൽ പ്രവർത്തിക്കുന്ന ആദ്യ ഇ കൊമേഴ്സ് കമ്പനിയായി ആമസോൺ മാറി. പത്തിലധികം വാൻ പാഴ്സലുകളിലൂടെയാണ് ചരക്കുനീക്കമെന്ന് അധികൃതർ പറഞ്ഞു.
Business
കൊച്ചി: ടാറ്റ കൺസ്യൂമർ പ്രോഡക്ട്സിന്റെയും സ്റ്റാർബക്സിന്റെയും സംയുക്ത സംരംഭമായ ടാറ്റ സ്റ്റാർബക്സ് ഓണം പ്രമേയമാക്കിയ പ്രത്യേക മെനു അവതരിപ്പിച്ചു.
26 വരെ കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത ഒമ്പത് സ്റ്റാർബക്സ് സ്റ്റോറുകളിലാണ് ലിമിറ്റഡ് എഡിഷൻ ഓണം മെനു ലഭ്യമാകുന്നത്.
അവിയലിനൊപ്പം മധുരവും പുളിയും കലർന്ന ഇഞ്ചിപ്പുളി സോസ് ചേർത്ത അവിയൽ ഇഞ്ചിപ്പുളി റാപ്പ്, പച്ചിലകൾക്കൊപ്പം പൊറോട്ടയിൽ പൊതിഞ്ഞ പൊരിച്ച കോഴി റാപ്പ്, കേരളീയ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് വറുത്തെടുത്ത നാടൻ കോഴി പഫ് എന്നിവയാണു പ്രധാന ഭക്ഷണവിഭവങ്ങൾ.
നേന്ത്രപ്പഴവും ശർക്കരയും ചക്കയും കൊണ്ടുള്ള നേന്ത്രപ്പഴം ശർക്കര തേങ്ങാ സ്ട്രൂഡൽ, നേന്ത്രപ്പഴം ശർക്കര ലോഫ് കേക്ക്, ചക്ക സ്വിസ് റോൾ എന്നിവയും ഓണം മെനുവിലുണ്ട്.
Business
മുംബൈ: ഇന്ത്യൻ ടെലികോം വിപണി വലിയ മാറ്റങ്ങൾക്ക് തയാറെടുക്കുകയാണ്. കൃത്യമായി പറഞ്ഞാൽ വലിയൊരു ഇടവേളയ്ക്കുശേഷം താരിഫ് വർധനയ്ക്ക് ഒരുങ്ങുകയാണ് കന്പനികളെന്നാണ് വിപണിയിൽനിന്നുള്ള സൂചന.
മുൻനിര ടെലികോം കന്പനിയായ ഭാരതി എയർടെൽ 28-60 വാലിഡിറ്റിയുള്ള തെരഞ്ഞെടുക്കപ്പെട്ട എൻട്രി ലെവൽ പ്രീപെയ്ഡ് ഡാറ്റാ പ്ലാനുകൾ പിൻവലിച്ചതിനു പിന്നാലെയാണ് താരിഫ് വർധനയ്ക്ക് സാധ്യതയുണ്ടെന്ന വിധത്തിൽ ചർച്ചകൾ ശക്തമായത്. തിങ്കളാഴ്ച റിലയൻസ് ജിയോ അവരുടെ ജിയോ പ്രൈം സബ്സ്ക്രിപ്ഷൻ പ്ലാൻ വീണ്ടും അവതരിപ്പിക്കുകയും ചെയ്തു.
300 രൂപ സബ്സ്ക്രിപ്ഷൻ പ്ലാനിൽ ഒറ്റത്തവണ ഫീസിൽ ലഭിക്കുന്ന ഈ മെംബർഷിപ്പ് മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം, ഭാവിയിൽ നിരക്കു വർധനയുണ്ടായാലും നിലവിലുള്ള റീച്ചാർജ് പ്ലാനുകൾ ഒരു വർഷത്തേക്ക് തുടർന്നും അനുവദിക്കും. ഇങ്ങനെയൊരു പ്ലാൻ വീണ്ടും അവതരിപ്പിച്ചതുതന്നെ താരിഫ് വർധന വരാനിരിക്കുന്നതിന്റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു. 2027 സെപ്റ്റംബർ വരെയാണ് ജിയോ പ്രൈം പ്ലാനിന്റെ വാലിഡിറ്റി. അതേസമയം, 299 രൂപയുടെ എൻട്രി ലെവൽ പ്രതിദിന അണ്‍ലിമിറ്റഡ് ഡാറ്റാ പ്ലാൻ ജിയോ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്.
വരുന്ന ആറുമാസത്തിനുള്ളിൽത്തന്നെ ടെലികോം നിരക്കുകൾ പരിഷ്കരിക്കാനിടയുണ്ടെന്ന് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് വിലയിരുത്തുന്നു. എൻട്രി ലെവൽ സ്മാർട്ഫോണ്‍ പ്ലാനുകളിൽ 50 രൂപയുടെയെങ്കിലും വർധന പ്രതീക്ഷിക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇനിയിത് 2027 മാർച്ചിന് ശേഷത്തേക്ക് നീണ്ടുപോകുകയാണെങ്കിൽ ഈ നിരക്കുവർധന 28 ദിവസത്തേക്ക് 50 രൂപ എന്നതിനേക്കാൾ കാര്യമായി തന്നെ ഉയർന്നേക്കാനും സാധ്യതയുണ്ടെന്ന് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് വ്യക്തമാക്കി.
കേവലം പുതിയ വരിക്കാരെ ചേർക്കുന്നതിനേക്കാൾ, നിലവിലുള്ള ഉപഭോക്താക്കളിൽനിന്ന് കൂടുതൽ പണം കണ്ടെത്തുന്നത് വഴി (നിരക്ക് വർധനയിലൂടെ) വരുമാന വളർച്ച കൈവരിക്കുന്ന ഒരു ഘട്ടത്തിലേക്ക് ഈ മേഖല നിർണായക വഴിത്തിരിവിലേക്ക് നീങ്ങുന്നതായി കാണപ്പെടുന്നു.
Business
തിരുവനന്തപുരം: കൊച്ചി രാമന്തുരുത്തില് കൊച്ചിന് ഷിപ്പ് യാര്‍ഡിന് 18.16 ഏക്കര്‍ സ്ഥലം ലീസിന് നല്കാന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഷിപ്പ് ബ്ലോക്ക് നിര്‍മാണത്തിനായുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്.
5,000 കോടി രൂപയുടെ നിക്ഷേപമാണ് കൊച്ചിന് ഷിപ്പ്യാര്ഡ് അവിടെ നടത്താമെന്ന് ഏറ്റിരിക്കുന്നത്. 2,000 പേര്‍ക്ക് നേരിട്ടും നിരവധിയാളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ഷിക ലീസ് തുകയായി 1.45 കോടി രൂപയും ജിഎസ്ടി ഉള്‍പ്പെടെ ആകെ 1.70 കോടി രൂപയും സര്‍ക്കാരിന് ലഭിക്കും. നാളുകളായി തീരുമാനമാകാതെയിരുന്ന വിഷയം സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തുടര്‍ചര്‍ച്ചയിലൂടെ വേഗത്തില്‍ തീരുമാനിക്കുകയായിരുന്നു.
Business
കൊച്ചി: വണ്ടർലാ കൊച്ചിയിൽ ഓണാഘോഷങ്ങൾക്ക് തുടക്കമായി. 30 വരെ നീളുന്ന ആഘോഷത്തിൽ സന്ദർശകർക്ക് കേരള തനിമയാർന്ന കലാരൂപങ്ങൾ, ലൈവ് മ്യൂസിക്, സ്ട്രീറ്റ് മാജിക്, ഡിജെ സെഷനുകൾ, വണ്ടർലായുടെ ആവേശകരമായ റൈഡുകൾ എന്നിവ ആസ്വദിക്കാം.
ചിക്കുവും കുടുംബവും അവതരിപ്പിക്കുന്ന സ്ട്രീറ്റ് മാജിക്, വേവ്പൂൾ ഡിജെ സെഷനുകൾ, പരമ്പരാഗത ഓണച്ചമയങ്ങൾ എന്നിവയുമുണ്ട്. 26 മുതൽ ആഘോഷത്തിന്റെ അവസാനദിവസം വരെ മഹാബലിയും വാമനനും അണിനിരക്കുന്ന ഓണഘോഷയാത്രയും നടക്കും. മോഹിനിയാട്ടം, ഭരതനാട്യം, കളരിപ്പയറ്റ്, കഥകളി, ചെണ്ടമേളം, മുത്തുക്കുടകളുടെ അകമ്പടിയോടെയുള്ള പുലിക്കളി തുടങ്ങിയ കേരളീയ കലാരൂപങ്ങളും ഘോഷയാത്രയിലുണ്ടാകും.
ഓണാഘോഷങ്ങളുടെ ഭാഗമായി വണ്ടർലാ കൊച്ചി പ്രത്യേക ടിക്കറ്റ് ഓഫറും അവതരിപ്പിച്ചിട്ടുണ്ട്.30 വരെ ലഭ്യമാകുന്ന ഓഫറിൽ പ്രവേശന ടിക്കറ്റുകൾ 999 രൂപ മുതൽ ലഭിക്കും. പരിമിതമായ ടിക്കറ്റുകൾക്കാണ് ഓഫർ. ടിക്കറ്റുകൾ മുൻകൂട്ടി bookings. wonderla.com എന്ന വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാം. പാർക്കിലെ കൗണ്ടറുകളിലും ടിക്കറ്റുകൾ ലഭിക്കുമെന്ന് വണ്ടർലാ ഹോളിഡേയ്സ് ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ധീരൻ ചൗധരി അറിയിച്ചു. ഫോൺ: 0484-3514001, 75938 53107.
Business
കൊച്ചി: ചിങ്ങം ഒന്നിന് കേരളത്തില്‍ 500 കിയ വാഹനങ്ങള്‍ വിതരണം ചെയ്ത് ഇഞ്ചിയോൺ കിയ. 150 സിറോസ് ഇവികള്‍ ഒരേവേദിയില്‍ ഉപഭോക്താക്കള്‍ക്കു കൈമാറി.
നേരത്തേ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്കാണു വാഹനങ്ങള്‍ കൈമാറിയത്. കിയ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഗ്വാങ്ഗു ലീ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് അതുല്‍ സൂദ്, ഇഞ്ചിയോൺ കിയ ചെയര്മാന് എം.എ.എം. ബാബു മൂപ്പന്, മാനേജിംഗ് ഡയറക്ടര്‍ നയീം ഷാഹുല്‍ എന്നിവര്‍ പരിപാടിയിൽ പങ്കെടുത്തു.
തുടര്‍ന്ന് 150 ഇവികളുടെ ഫ്ലാഗ് ഓഫും നടത്തി. ഒരു ഡീലർ ഒറ്റ ദിവസം കൊണ്ട് ഒരേ മോഡൽ ഇലക്ട്രിക് കാറുകൾ ഏറ്റവും കൂടുതൽ വിറ്റഴിച്ചതിന്റെ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സ് അംഗീകാരവും ഇഞ്ചിയോൺ മോട്ടോർസ് പ്രൈവറ്റ് ലിമിറ്റഡിനു ലഭിച്ചു.സിറോസ് ഇവിക്ക് ഇതുവരെ 650ലേറെ ബുക്കിംഗുകള്‍ ലഭിച്ചതായി ഇഞ്ചിയോൺ കിയ അധികൃതർ അറിയിച്ചു.
Business
കൊച്ചി: ചെറുകിട -ഇടത്തരം സ്വര്‍ണവ്യാപാരികളെ സംരക്ഷിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് (കെജിഎസ്എംഎ) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്.അബ്ദുള്‍ നാസര്‍ ആവശ്യപ്പെട്ടു.
സ്വര്‍ണവിലയിലെ വന്‍വര്‍ധന, ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കൽ, ഹാള്‍മാര്‍ക്കിംഗ് സംബന്ധമായ അധിക ബാധ്യതകള്‍, ജിഎസ്ടി വകുപ്പിന്റെ നിരന്തര പരിശോധനകള്‍, വ്യാജ എച്ച് യുഐഡി തട്ടിപ്പുകള്‍, അനധികൃത സ്വര്‍ണവ്യാപാരം, പോലീസിന്റെ അന്യായ റിക്കവറി നടപടി എന്നിവ വ്യാപാരമേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വന്‍കിട വ്യാപാരസ്ഥാപനങ്ങള്‍ വിപണിയിൽ കൂടുതല്‍ പിടിമുറുക്കുകയും ചെറുകിട സ്ഥാപനങ്ങളുടെ നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം രൂപപ്പെടുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വര്‍ണവ്യാപാര മേഖലയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ചെറുകിട വ്യാപാരികളുടെ നിലനില്പ് അനിവാര്യമാണെന്നും അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു
Business
ന്യൂഡൽഹി: ഇന്ത്യയുടെ റഷ്യൻ അസംസ്കൃത എണ്ണ ഇറക്കുമതി ജൂണ്‍ മാസത്തെ പിന്തുടർന്ന് ജൂലൈയിലും എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. പാശ്ചാത്യ ഉപരോധങ്ങൾ റഷ്യയുടെ ഉൗർജ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടും, കുറഞ്ഞ നിരക്കിലുള്ള റഷ്യൻ ഇന്ധന വിതരണത്തെ ഇന്ത്യ തുടർന്നും ആശ്രയിക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് സെന്റർ ഫോർ റിസർച്ച് ഓണ്‍ എനർജി ആൻഡ് ക്ലീൻ എയർ (സിആർഇഎ) സമാഹരിച്ച കണക്കുകൾ പ്രകാരം ജൂലൈയിൽ ഇന്ത്യൻ വാങ്ങലുകാർ 550 കോടി യൂറോയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തു. ഇത് ജൂണ്‍ മാസത്തെ അപേക്ഷിച്ച് 2.1 ശതമാനം കൂടുതലാണ്.
ജൂലൈയിൽ ഇന്ത്യ റഷ്യയിൽനിന്ന് വാങ്ങിയ ആകെ ജൈവ ഇന്ധനത്തിന്റെ 87 ശതമാനവും ക്രൂഡ് ഓയിൽ ആയിരുന്നു.ജൂണിൽ ഇന്ത്യ 450 കോടി യൂറോയുടെ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങിയിരുന്നു. അന്ന് റഷ്യയിൽ നിന്നുള്ള ആകെ ജൈവ ഇന്ധന ഇറക്കുമതിയായ 550 കോടി യൂറോയുടെ 83 ശതമാനമായിരുന്നു ഇത്. 2.1 ശതമാനത്തിന്റെ ഈ വർധന അളവിന്റെ അടിസ്ഥാനത്തിലാണ്, മൂല്യത്തിന്റെ അടിസ്ഥാനത്തിലല്ല.
2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നെ ആക്രമിച്ചതിനുശേഷം പാശ്ചാത്യ രാജ്യങ്ങൾ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും യൂറോപ്യൻ ഉപഭോക്താക്കൾ പിന്മാറുകയും ചെയ്തതോടെ, ഏഷ്യൻ റിഫൈനറികൾക്ക് റഷ്യ വൻ വിലക്കിഴിവ് വാഗ്ദാനം ചെയ്തു. ഇതോടെയാണ് റഷ്യൻ ക്രൂഡ് ഓയിലിനായുള്ള ഇന്ത്യയുടെ ആശ്രയത്വം കുത്തനെ ഉയർന്നത്.
യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച്, 2021ൽ റഷ്യ ഇന്ത്യയിലേക്ക് പ്രതിദിനം 1,00,000 ബാരലിൽ താഴെ മാത്രമാണ് ക്രൂഡ് ഓയിൽ നൽകിയിരുന്നത്. അതായത് ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 2.5 ശതമാനം മാത്രം.
എന്നാൽ, ഈ അളവ് 2022ൽ പ്രതിദിനം ഏകദേശം 7,40,000 ബാരലായും, 2023-ൽ വൻതോതിൽ ഉയർന്ന് പ്രതിദിനം 18 ലക്ഷം ബാരലായും വർധിച്ചു. ഇതോടെ ആ വർഷം ഇന്ത്യയുടെ ആകെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 39 ശതമാനം വിഹിതം റഷ്യക്കായിരുന്നു. അങ്ങനെ റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായി മാറി.
തുടർന്നും ഇന്ത്യ റഷ്യൻ അസംസ്കൃത എണ്ണയെ ആശ്രയിച്ചു. 2026 ജൂലൈയിൽ ഇന്ത്യൻ റിഫൈനറികൾ പ്രതിദിനം റിക്കാർഡായ 28 ലക്ഷം ബാരൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തു. ഇത് പ്രതിദിനം 50 ലക്ഷം ബാരലിലധികം വരുന്ന ഇന്ത്യയുടെ ആകെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ഏകദേശം 55.5 ശതമാനത്തോളമാണ്. 2024ലെ ശരാശരി പ്രതിദിന ഇറക്കുമതിയായ 18 ലക്ഷം ബാരലുമായി താരതമ്യം ചെയ്യുന്പോഴാണ് ഈ വലിയ വർധന വ്യക്തമാകുന്നത്.
ചെറിയ ടെർമിനൽ വഴിയുള്ള വരവ് ഉയർന്നു
റഷ്യൻ ക്രൂഡ് ഓയിലിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് സ്വീകരണ കേന്ദ്രങ്ങളായ ജാംനഗർ, പാരദീപ് എന്നിവ വഴിയുള്ള ഇറക്കുമതിയേക്കാൾ, ചെറിയ ടെർമിനലുകൾ വഴിയുള്ള ഇറക്കുമതി ഉയർന്നതാണ് ജൂലൈയിലെ ക്രൂഡ് ഓയിൽ വാങ്ങലിലെ വർധനയ്ക്കു പ്രധാന കാരണമായത്.
എച്ച്എംഇഎൽ മുന്ദ്ര വഴിയുള്ള ഇറക്കുമതി ജൂണ്‍ മാസത്തെ അപേക്ഷിച്ച് 58 ശതമാനം ഉയർന്നപ്പോൾ, ഇന്ത്യൻ ഓയിലിന്റെ വാഡിനാർ എസ്എംപിഎൽ ടെർമിനലിൽ ലഭിച്ച അളവ് 35 ശതമാനം വർധിച്ചു. മുംബൈ വഴിയുള്ള ഇറക്കുമതി 37 ശതമാനം ഉയർന്നു. ലോകത്തിലെ ഏറ്റവും വലിയ റിഫൈനിംഗ് സമുച്ചയങ്ങളിലൊന്നായ ജാംനഗറിലെ അളവിൽ മുൻ മാസത്തെ അപേക്ഷിച്ച് മാറ്റമൊന്നുമുണ്ടായില്ല; അതേസമയം പാരദീപ് വഴിയുള്ള ഇറക്കുമതി 22 ശതമാനം കുറഞ്ഞു.
Business
യുക്രെയ്നിൽ മോസ്കോ പൂർണതോതിൽ അധിനിവേശം നടത്തിയതിനു ശേഷം, റഷ്യൻ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവായാണ് ഇന്ത്യ ഉയർന്നുവന്നത്. സിആർഇഎയുടെ കണക്കനുസരിച്ച് റഷ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 37 ശതമാനവും ഇന്ത്യയിലേക്കായിരുന്നു. 50 ശതമാനവുമായി ചൈനയാണ് ഒന്നാമത്.
റഷ്യയുടെ ആകെ ജൈവ ഇന്ധന കയറ്റുമതി വരുമാനം ദുർബലമായ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ വാങ്ങലുകളിലെ ഈ തുടർച്ചയായ വളർച്ച. റഷ്യൻ ക്രൂഡ് ഓയിൽ കയറ്റുമതി വരുമാനം ജൂലൈയിൽ പ്രതിദിനം 39.2 കോടി യൂറോ എന്ന നിരക്കിൽ മാറ്റമില്ലാതെ തുടർന്നു. പൈപ്പ്ലൈൻ ക്രൂഡ് ഓയിൽ വരുമാനത്തിലുണ്ടായ 21 ശതമാനം പ്രതിമാസ ഇടിവ്, സമുദ്രമാർഗമുള്ള ക്രൂഡ് ഓയിൽ വരുമാനത്തിലുണ്ടായ 7 ശതമാനം വർധനയിലൂടെ പരിഹരിക്കപ്പെട്ടു.
റഷ്യൻ എണ്ണ വ്യാപാരത്തിൽ ഇന്ത്യക്കുള്ള പ്രാധാന്യം കേവലം നേരിട്ടുള്ള ക്രൂഡ് ഓയിൽ വാങ്ങലുകൾക്കും അപ്പുറത്താണ്. റഷ്യൻ ക്രൂഡ് ഓയിൽ സംസ്കരിക്കുന്ന ഇന്ത്യയിലെ റിഫൈനറികൾ, റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളിലേക്ക് സംസ്കരിച്ച എണ്ണ ഉത്പന്നങ്ങൾ കയറ്റി അയയ്ക്കുന്ന പ്രധാന പങ്കാളികളായി തുടരുന്നു.
റഷ്യൻ ക്രൂഡ് ഉപയോഗിക്കുന്ന ഇന്ത്യ, തുർക്കി, ബ്രൂണെ, ജോർജിയ എന്നിവിടങ്ങളിലെ റിഫൈനറികൾ ജൂലൈയിൽ ആകെ 63.3 കോടി യൂറോയുടെ എണ്ണ ഉത്പന്നങ്ങൾ ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചതായി സിആർഇഎ വ്യക്തമാക്കി. ഇതിൽ 21.4 കോടി യൂറോ യൂറോപ്യൻ യൂണിയനിലേക്കും, 18.4 കോടി യൂറോ ഓസ്ട്രേലിയയിലേക്കും, 23.4 കോടി യൂറോ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുമാണ് പോയത്.
Business
കൊച്ചി: ഇൻഡസ്ട്രിയൽ പ്രോസസ് ചില്ലർ നിർമാതാക്കളായ ചിൽട്ടൺ റഫ്രിജറേഷൻ പ്രൈവറ്റ് ലിമിറ്റഡിന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ഗ്രീൻപ്രോ പുരസ്കാരം. പേറ്റന്റ് നേടിയ കമ്പനിയുടെ ഡ്യുവൽ-പർപ്പസ് എയർ കണ്ടീഷണറാണു (ഡിപി എസി) പുരസ്കാരത്തിന് അർഹമാക്കിയത്.
പൂനയിൽ നടന്ന സിഐഐ ഗ്രീൻപ്രോ സമ്മിറ്റിൽ, സെൻട്രൽ പൊല്യൂഷൻസ് കൺട്രോൾ ബോർഡ് റീജണൽ ഡയറക്ടർ പ്രതിക് ഡി. ഭർണെയിൽനിന്ന് ചിൽട്ടൺ മാനേജിംഗ് ഡയറക്ടർ പി. ജി. ചിൽപ്രകാശ് പുരസ്കാരം ഏറ്റുവാങ്ങി.